Posts

ദൈവവും, മതവും പിന്നെ ഞാനും

Image
ഈശ്വരനുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ചില കാലാവസ്ഥനിരീക്ഷകർ മഴ പെയ്യാനും, പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു പറയുന്നപോലെ ഉണ്ടാവാം, ഇല്ലായിരിക്കാം എന്നെ യുക്തിസഹമായി പറയാൻ സാധിക്കൂ. അഥവാ ഉണ്ടെങ്കിൽത്തന്നെ മതങ്ങളിലെ ദൈവസ്ഥിത്തമാണോ ശരി? അതിനും പൂർണമായി ശരി എന്നോ തെറ്റ് എന്നോ പറയുക സാധ്യമല്ല. മതങ്ങളെ പൂർണമായി തള്ളാനും വയ്യ കൊള്ളാനും വയ്യ. ശാസ്ത്രം പ്രെപ്പഞ്ചോല്പത്തിക്കും മനുഷോല്പത്തിക്കും, പ്രെപഞ്ചരഹസ്യങ്ങൾക്കുമെല്ലാം യുക്തിസഹമായ ഉത്തരങ്ങൾ നൽകുണ്ടെങ്കിലും,ഇ യുക്തിചിന്തകളെ എല്ലാം നിഷ്പ്രഭമാക്കാൻ,  ചുരുക്കം ചില സമയങ്ങളിൽ, മനുഷ്യഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിലെങ്കിലും ഈശ്വരചിന്തക്കാകും. വ്യക്തിപരമായി ചില സമയങ്ങളിൽ ഒരു ദൈവവിശ്വാസിയായും ചിലപ്പോൾ ഒരു സംശയാലുവായും സ്വയം അടയാളപ്പെടുത്തുന്നു. സംശയാലുവായ നിമിഷങ്ങളിൽപ്പോലും ദൈവമില്ല എന്ന് പൂർണമായി അവകാശപ്പെടാൻ തോന്നാറില്ല, അതു സ്വയം വഞ്ചനയാകും. ഇ മതക്കെട്ടുകൾക്കുള്ളിൽ, ആചാരനുഷ്ഠാനങ്ങൾക്കിടയിൽ ഒരു അതീന്ദ്രിയസാന്നിധ്യം ചിലപ്പോഴെങ്കിലും അനുഭവവേദ്യം ആയിട്ടുണ്ട്, എന്നുകരുതി മതങ്ങളുടെ എല്ലാ മാറപ്പുകളും ചുമക്കാനും വയ്യ. ഇനി അക്ഷരംപ്രതി മതങ്ങൾ പറയുന്നപ്രകാരം

നൊസ്റ്റാൾജിയ

Image
 ജനിച്ചു വളർന്ന വീടിനും നാടിനും മാത്രം ഓഫർ ചെയ്യാൻ കഴിയുന്ന ഒരു മാജിക്കുണ്ട്, ഒരു ഹീലിങ്ങ് പവറുണ്ട്.ഒരുപക്ഷെ ജീവിതത്തിലെ ഏറ്റം മനോഹരവും അതേസമയം സംഘര്‍ഷം നിറഞ്ഞതുമായ കാലം, ബാല്യം; ഏറെയും ചെലവഴിച്ചതു അവിടെയായതിനാലാവാം. എന്തുതന്നെയായാലും മനസിന്റെയും ശരീരത്തിന്റെയും മുറിവുണക്കാനുള്ള ഒരു മൃതുസഞ്ജീവനി അവിടെയുണ്ട്.അതൊരുപക്ഷെ മാതാപിതാക്കളുടെ സാന്നിധ്യംമാവാം, ഓർമകളോ,സുഹൃത്തുക്കളോ അല്ലെങ്കിൽ മനസിന്റെ മായാജാലമൊ, വിഭ്രമമോ ആവാം. എന്തായാലും, ഈ മെട്രോപൊളിറ്റൻ സിറ്റിപ്പോലും ആ ഗ്രാമവുമായി താരതമ്യം ചെയുമ്പോൾ എത്രയോ ദരിദ്ര്യം ആണെന്നുതോന്നുന്നു. നൊസ്റ്റാൾജിയ.

ഈശ്വരൻ

Image
 എന്താണ് ഈശ്വരൻ, ആരാണീ ദൈവം. മനുഷോല്പത്തി മുതൽ നാം തേടുന്നതു ഇ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.ശാസ്ത്രവും മതവും രണ്ടു വ്യത്യസ്തങ്ങളായ തിയറികൾ മുമ്പോട്ടു വെക്കുമ്പോൾ, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇടയിൽ വലിയൊരു ഭിന്നത ഉടലെടുക്കുന്നു. പ്രേത്യേകിച്ചു ജെയിംസ് വെബ്ബ് ടെലിസ്ക്കോപ്പൊക്കെ പ്രപഞ്ചോല്പത്തിയുടെ രഹസ്യം തേടുമ്പോൾ ഈ അകൽച്ചയുടെ ആഴം വർധിക്കുന്നു. പ്രപഞ്ചോല്പത്തി, മനുഷോല്പത്തി തുടങ്ങി അനവധി നിരവധി വിഷയങ്ങളിൽ മതവും ശാസ്ത്രവും തമ്മിൽ കലഹിക്കുന്നു. ചുരുക്കത്തിൽ മതവാദങ്ങൾ തെറ്റെന്നു തെളിയിക്കേണ്ടത് ശാസ്ത്രത്തിന്റെ ഉത്തരവാദിത്തവും ശാസ്ത്രവളർച്ചയെ തള്ളിപ്പറയേണ്ടതു പൗരോഹിത്യത്തിന്റെ ബാധ്യതയുമാണോ? ഇവയ്ക്ക് പരസ്പ്പരപ്പൂരകമായ ഒരു സഹവാസം സാധ്യമല്ലേ?? അല്ലെങ്കിൽ, ഇവരിൽ ആരാണു കള്ളം പറയുന്നത്??! അടിസ്ഥാനപരമായി , മതവും സയൻസും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നവയാണ്, ഒരേ ലക്ഷ്യത്തിലേക്കു രണ്ടു വ്യത്യസ്ത രീതിയിൽ വളരേണ്ടവർ. ഒന്നാമതായി, രണ്ടിന്റെയും അടിസ്ഥാനത്തത്വങ്ങൾ അനിഷേധ്യമാണ്‌. മനപ്പൂർവം കണ്ണടച്ചുപിടിക്കുന്നവർക്കു മാത്രമേ ദൈവനിഷേധം പ്രചരിപ്പിക്കുവാനും ശാസ്ത്ര വളർച്ചയെ താമസ്കരിക്

കഥ തുടരുന്നു...

  അപ്രതീക്ഷിതമായി  ഉത്സവത്തിന്  അമ്പലത്തിൽ വെച്ചു കണ്ട കൊച്ചിതാ നമ്മുടെ  ഷോറൂമിൽ   വണ്ടി നോക്കാൻ  വന്നിരിക്കുന്നു, അതും അവളെ ആ  വായുംനോക്കി സുമേഷ് അറ്റൻഡ് ചെയ്യുന്നു.  ഇടിച്ചുക്കേറിച്ചെന്നു അവനേം  ഓടിച്ചു, "നാട്ടുകാരാണ്, അമ്പലത്തിന്റെ  ഇപ്പുറത്തു ആണ് വീട് " എന്നൊക്കെ പറഞ്ഞു  അറ്റൻഡ് ചെയ്തു പറഞ്ഞുവിടുമ്പോൾ, ഇടംകണ്ണിട്ടു ഞാൻ നോക്കുന്നത് ഒരു സ്പ്ലിറ് ഓഫ് എ സെക്കൻഡിൽ  അവൾ  തിരിഞ്ഞുനോക്കി എന്നു എനിക്കുത്തോന്നി. അന്നേക്കു ‌ കൃത്യം ഒരു ആഴ്ചക്കു ശേഷം  ഒരു ബ്രോഷറും എടുത്തു അവളുടെ  വീട്ടിൽ വലിഞ്ഞുക്കേറിച്ചെല്ലാനുള്ള  എന്റെ  ഏക മോട്ടിവേഷനും, ധൈര്യവും അതായിരുന്നു . എന്റെ  മൊതലാളി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഓഫറൊക്കെ വെച്ചിട്ടും അവളുടെ അനിയൻ തെണ്ടി വീടിനകത്തേക്ക് ഒന്നുക്കേറാൻപ്പോലും  സമ്മതിക്കുന്നില്ല. നിർത്തി ഇറങ്ങിപ്പോകാം എന്നു വിചാരിച്ചതും അവനു ഫോൺ വന്നതും ഏകദേശം ഒരേ സമയത്തായിരുന്നു, ചെക്കൻ പോയ ഗ്യാപ്പിൽ ചാടി പെരക്കകത്തു കയറിയ  എന്റെ മുമ്പിൽ അതാ ആ മാലാഖ നിൽക്കുന്നു. "ചേട്ടൻ ആ  ടാറ്റാടെ ഷോറൂമിൽ  വർക്ക്‌ ചെയ്യുന്ന അല്ലെ, എന്താ ഇവിടെ.., "ഒരു കള്ളച്ചിരി പാസ്സാക്കി, പോ

തിരിച്ചറിവിന്റെ ഏഴാം ദിവസം, ഒരു ഓർമ്മക്കുറിപ്പ്

 "കോളേജ് NSS യൂണിറ്റിൽച്ചേരാൻ താല്പര്യമുള്ളവർ ഫസ്റ്റ് DC ഇംഗ്ലീഷ് ക്ലാസ്റൂമിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട്‌ ചെയ്യണം". ചിന്തകളിൽനിന്നു ഞാൻ ഞെട്ടിയുണർന്നു. അടുത്തിരുന്ന ചിലരൊക്കെ എണ്ണിറ്റുപ്പോവുന്നു. 'പോയാലോ, പോയി NSS-ൽ ചേർന്നാലോ, അവസാനം ഗ്രേസ് മാർക്ക്‌ എങ്കിലും കിട്ടുമല്ലോ. ഓ,  വേണ്ട !, ഇപ്പോൾ എണ്ണിറ്റുപ്പോയാൽ എല്ലാവരും ശ്രേദ്ധിക്കും. പുതിയ കൂട്ടുകാരും ഇന്നുമാത്രം പരിചയപ്പെട്ട അധ്യാപകരും, എന്തിനാ വെറുതെ !, പിന്നെ നോക്കാം'. സ്വയം ആശ്വസിപ്പിച്ചു. അല്ലെങ്കിലും പുതിയ സാഹചര്യങ്ങളെയും, വ്യക്തികളെയുമൊക്കെ അഭിമുഖീകരിക്കുമ്പോഴുള്ള എന്റെ ഈ നശിച്ച അന്തർമുഖത്വം ജീവിതത്തിലെ പല നല്ല നിമിഷങ്ങളെയും, ഇഷ്ടങ്ങളെയുമൊക്കെ നിർദ്ധാക്ഷണ്യം എന്നിൽനിന്നും  കവർന്നെടിത്തിട്ടുണ്ട്, അതിനെല്ലാം എനിക്കു  ഇൻബിൽറ്റായായി കിട്ടിയ അലസതയുടെ അകമഴിഞ്ഞ പിന്തുണ വേറെ. അധികം സംഭവബഹുലമല്ലാതെ മുന്നോട്ടോടിയ കാലചക്രത്തിന്റെ ഗതിവികൃതികളിലൊന്നിൽ, മറ്റൊരിടത്തു വർഷങ്ങൾക്കിപ്പുറം, ഇന്നു,  ഞാൻ എന്റെ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി, അതിലുമുപരി NSS 120 നമ്പർ യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി ഞങ്ങളുടെ ക

Born a Crime, Trevor Noah

Image
  ഒരു ബഷീർ സാഹിത്യം കണക്കെ രസിച്ചും, ആഴത്തിൽ അർഥതലങ്ങൾ മനസ്സിലാക്കിയും വായിക്കാവുന്ന ട്രെവർ നോഹയുടെ ആത്മകഥയാണു  ബോൺ എ ക്രൈം. സൗത്താഫ്രിക്കയിൽ വർണ്ണവിവേചനം കൊടുമ്പിരിക്കൊണ്ടിരിന്നക്കാലത്തു  വെള്ളക്കാരനായ പിതാവിനും കറുത്ത വർഗക്കാരിയായ അമ്മക്കും പിറന്ന, പിന്നീടു ഇ അസ്ഥിത്വ പ്രശ്നം ജീവിതത്തിൽ പലപ്പോഴും   വേട്ടയാടിയ ബാലന്റെ കഥ.  ഇതിൽ കഥാനായകന്റെ സംഭവബഹുലമായ ബാല്യകൗമാര യവ്വനം, അന്നത്തെ സൗത്താഫ്രിക്കയുടെ വർഗവർണ്ണ ജീവിതങ്ങൾ, വിവേചനങ്ങളുടെ മുറിപ്പാടുകൾ തുടങ്ങി മനുഷ്യബന്ധങ്ങൾ, ദൈവവിശ്വാസം വരെ  അനവധി നിരവധി വിഷയങ്ങൾ ആഴത്തിൽ കടന്നുവരുന്നുണ്ടെങ്കിലും ഇ കൃതിയെ ഒരു മാസ്റ്റർപീസാക്കുന്നത് കഥാനായകന്റെ  അമ്മയുടെ ജീവിതകഥയാണ്. ആഫ്രിക്കയിലും, ഇന്ത്യയിലുമെന്നല്ല ലോകത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള നമ്മുടെ കുടുംബങ്ങളില്ലെല്ലാം ഒരെപോലെ കണക്ട് ചെയ്യാൻ പറ്റുന്ന അമ്മമാരുടെ ഒരു പൊതുവശം, ഇ ആഫ്രിക്കക്കാരി അമ്മയുടെ ജീവിതകഥയിലുമുണ്ട്.  കൗമാരക്കാരനായ മകന്റയ്യോ/ മകളുടേയോ തല്ലുകൊള്ളിത്തരത്തിനു ആവേശത്തിനുപ്പുറത്തു ദേഷ്യത്തിൽ ചെരുപ്പ് എടുത്തെറിയുന്ന, മക്കളുടെ വാഗ്‌വാദങ്ങൾക്കും, ചോദ്യങ്ങൾക്കും അതേരീതിയിൽ കൗണ്ടറും തഗും അടിക്ക

മിർഡാഡിന്റെ പുസ്തകം, ഒരു ആമുഖം.

Image
 ഒഴുകിവന്ന നോഹയുടെ പേടകം ഒരു കുന്നിഞ്ചെരുവിലുറക്കുന്നു. കാലാന്തരത്തിൽ അവിടെ ഒരു ആശ്രമം രൂപപ്പെടുന്നു. അതെ ആശ്രമത്തിൽ വർഷങ്ങൾക്കുശേഷം മിർഡാഡ് എന്ന വെക്തി അന്തേവാസിയായി എത്തുന്നു, ഇവിടെ  കഥ ആരംഭിക്കുന്നു.... ലോകത്തിലെത്തന്നെ മികച്ച ബുക്കുകളിലൊന്നെന്നു ഓഷോ വിശേഷിപ്പിച്ച മിഖായേൽ നയിമിയുടെ "the book of Mirdad" എന്ന പുസ്തകം ഒരു വിസ്മയമാണ്.നയമി, ഖലീൽ ജിബ്രാന്റെ അടുത്ത സുഹൃത്തും സമകാലികനും ആയതുകൊണ്ടോ യാദൃച്ഛികമായോ, ജിബ്രാന്റെ  പ്രവാചകൻ വായനക്കാരനിൽ അവശേഷിപ്പിക്കുന്ന അതെ അനുഭൂതി എറിയുംകൊറച്ചും  മിർഡാഡിന്റെ പുസ്തകവും അനുവാചകന് നൽകുന്നു. മിർഡാഡും സഹപ്രവർത്തകരുമായുള്ള സംഭാഷണം ആണ് ഇ പുസ്തകത്തെ മുമ്പോട്ടുനയിക്കുന്നത്.മെറ്റീരിയലിസത്തിന്റെ പ്രവാചകന്മാരുടെ ഇ കാലഘട്ടത്തിൽ വലിയ പ്രത്യാശയുടെ സുവിശേഷം പ്രവാചകൻ   മുമ്പോട്ട് വെക്കുന്നു.ഓരോ മനുഷ്യനും അവന്റെ ചിന്തകളും, ഇ നിമിഷവും  എന്തിനേറെ ഒരു ചെറിയ കല്ലോ പൊടിയോപ്പോലും അനന്തസാധ്യതകളുള്ള അന്തമില്ലാത്ത അത്ഭുതങ്ങൾ ആണെന്ന് മിർഡാഡ് ഓർമിപ്പിക്കുന്നു. മരിച്ചുകൊണ്ടു ജനിക്കാനും, തോറ്റുകൊണ്ടു ജയിക്കാനുമുള്ള വഴി, വിശാലമായി മിർഡാഡ് തുറന്നിടുന്നു.മനുഷ്യൻ എന്ന മൈ