Born a Crime, Trevor Noah
ഒരു ബഷീർ സാഹിത്യം കണക്കെ രസിച്ചും, ആഴത്തിൽ അർഥതലങ്ങൾ മനസ്സിലാക്കിയും വായിക്കാവുന്ന ട്രെവർ നോഹയുടെ ആത്മകഥയാണു ബോൺ എ ക്രൈം. സൗത്താഫ്രിക്കയിൽ വർണ്ണവിവേചനം കൊടുമ്പിരിക്കൊണ്ടിരിന്നക്കാലത്തു വെള്ളക്കാരനായ പിതാവിനും കറുത്ത വർഗക്കാരിയായ അമ്മക്കും പിറന്ന, പിന്നീടു ഇ അസ്ഥിത്വ പ്രശ്നം ജീവിതത്തിൽ പലപ്പോഴും വേട്ടയാടിയ ബാലന്റെ കഥ.
ഇതിൽ കഥാനായകന്റെ സംഭവബഹുലമായ ബാല്യകൗമാര യവ്വനം, അന്നത്തെ സൗത്താഫ്രിക്കയുടെ വർഗവർണ്ണ ജീവിതങ്ങൾ, വിവേചനങ്ങളുടെ മുറിപ്പാടുകൾ തുടങ്ങി മനുഷ്യബന്ധങ്ങൾ, ദൈവവിശ്വാസം വരെ അനവധി നിരവധി വിഷയങ്ങൾ ആഴത്തിൽ കടന്നുവരുന്നുണ്ടെങ്കിലും ഇ കൃതിയെ ഒരു മാസ്റ്റർപീസാക്കുന്നത് കഥാനായകന്റെ അമ്മയുടെ ജീവിതകഥയാണ്. ആഫ്രിക്കയിലും, ഇന്ത്യയിലുമെന്നല്ല ലോകത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള നമ്മുടെ കുടുംബങ്ങളില്ലെല്ലാം ഒരെപോലെ കണക്ട് ചെയ്യാൻ പറ്റുന്ന അമ്മമാരുടെ ഒരു പൊതുവശം, ഇ ആഫ്രിക്കക്കാരി അമ്മയുടെ ജീവിതകഥയിലുമുണ്ട്.
കൗമാരക്കാരനായ മകന്റയ്യോ/ മകളുടേയോ തല്ലുകൊള്ളിത്തരത്തിനു ആവേശത്തിനുപ്പുറത്തു ദേഷ്യത്തിൽ ചെരുപ്പ് എടുത്തെറിയുന്ന, മക്കളുടെ വാഗ്‌വാദങ്ങൾക്കും, ചോദ്യങ്ങൾക്കും അതേരീതിയിൽ കൗണ്ടറും തഗും അടിക്കുന്ന കുടുംബങ്ങളുടെ മൂലക്കല്ലും, പ്രധാന കണ്ണികളുമായ അമ്മമാരുടെ ജീവിതങ്ങളെ ചില കണ്ണീർ സീരിയലുകളും, വാണിജ്യ സിനിമകളും, പൈങ്കിളി നോവലുകാരുമൊക്കെ അബല, ദുർബല അല്ലെങ്കിൽ കോമാളി വേഷങ്ങളൊക്കെയായി അവതരിപ്പിക്കാറുണ്ട്.
അതിന്റെ കൃത്യമായ വശം, ലോകത്തുള്ള ഏല്ലാ അമ്മമാരുടെയും നായകത്വത്തിന്റെ പക്ഷം ഇ ആത്മകഥയിൽ മനഃപൂര്‍വ്വമല്ലാതെ വരച്ചുകാട്ടിയിരിക്കുന്നു. ഒരു സൂപ്പർ ഹീറോ മാർവെൽ സിനിമ കണ്ടുക്കഴിഞ്ഞുക്കിട്ടുന്ന ആ ഒരു feel, അസാധാരണത്വങ്ങൾ അധികമൊന്നുമില്ലാത്ത ഇ ആഫ്രിക്കക്കാരി വീട്ടമ്മ വായനക്കാരനിൽ അവശേഷിപ്പിക്കുന്നു.
'മുടി straight ചെയ്തും, മേക്കപ്പ് ചെയ്തും തന്റെ അപകർഷതാബോധം മറച്ചു പെൺകുട്ടികളെ impress ചെയ്യാൻ ശ്രേമിക്കുന്ന നോഹയോട് അമ്മയുടെ റിവ്യൂ നീ ഒരു ഗേ ആണെന്നു നാട്ടുകാരെ ബോധിപ്പിക്കാനും, അമ്മയോടു സൂചിപ്പിക്കാനും ഇങ്ങനെ വേഷം കെട്ടി ഒന്നും വരണ്ടാ, നിനക്കു തുറന്നുപറയാം, എനിക്കു മനസിലാക്കാൻ പറ്റുമെന്നാണ്'.അമ്മ ഊതിയതാണോ കാര്യമായി പറഞ്ഞതാണോ എന്നു മനസിലാക്കാൻ നോഹക്കു കുറച്ചേറെ സമയമെടുത്തു.
അവസാനഭാഗത്തു, മരണാസന്നയായ തന്റെ അമ്മയെ ആശുപത്രിയിൽക്കാണുമ്പോൾ നിഷ്‌ഫലം ആയിപ്പോയേക്കാവുന്ന, വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാവുന്ന, അമ്മയുടെ ചികിത്സ തുടരണമോയെന്നു ഒരു നിമിഷത്തേക്കെങ്കിലും സംശയിച്ച സമയം, ഏതൊരു മകനും ഹൃദയഭേദകമായി തോന്നാവുന്ന ആ ഒരു ചോദ്യം നോഹയുയുടെ മനസ്സിൽ മിന്നൽപ്പിണർപ്പോലെ കടന്നുപോയി."തന്റെ മകനെ സംരക്ഷിക്കാൻ ഒരമ്മ മറ്റൊരു സങ്കോചവും ഇല്ലാതെ ഏതറ്റംവരെയുംപ്പോകും, പക്ഷെ ഒരു മകൻ അവന്റെ അമ്മയ്ക്കുവേണ്ടി എത്രദൂരം സഞ്ചരിക്കും" ഇ ചോദ്യം അനുവാചകന്റെ ഉള്ളിലും വലിയ സങ്കടം കോറിയിടുന്നു.
നോഹയുടെ പ്രണയം, സൗഹൃദങ്ങൾ, ജയിൽവാസം, അച്ഛൻ-വളർത്തച്ഛൻ ബന്ധങ്ങൾ, അവന്റെ ആന്തരിക സംഘർഷങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ തുല്യപ്രാധാന്യത്തോടെ വന്നിട്ടുണ്ടെങ്കിലും, അമ്മയുമായുള്ള സ്നേഹവും-കലഹവും ഇ എഴുത്തിനെ കൂടുതൽ സുന്ദരമാക്കുന്നു.
നിര്ത്തുന്നതിനുമുമ്പ്, ഇ അടുത്തു വായിച്ച മറ്റൊരു ഓട്ടോബയഗ്രഫിക്കൂടെ പരാമർശിക്കാതെ നിറുത്തുന്നത് നെറികേടായിരിക്കും എന്നു വിശ്വസിക്കുന്നു. മായ ആഞ്ചലോയുടെ 'I know why the Caged Birds sings'.ബാല്യത്തിൽ വളർത്തച്ഛനാൽ ബലാത്സംഗത്തിനിരയായ, കൗമാരത്തിൽ അപ്രേതീക്ഷിതമായി അമ്മയായ, പിന്നീടു വ്യത്യസ്ത മേഖലകളിൽ പ്രേശസ്തയായ ആന്ജെലോയുടെ ആത്മകഥയുടെ ആദ്യഭാഗം.രണ്ടു പുസ്തകങ്ങളും recommend ചെയ്യുന്നു, പ്രേത്യേകിച്ചു Born a Crime, ചുമ്മാ പോളിയാണ്.
Gijo Mathew
“You know,” I said, “for once I cannot argue with you. The gun,the bullets—I can’t explain any of it. So I’ll give you that much.” Then I couldn’t resist teasing her with one last little jab.
“But where was your Jesus to pay your hospital bill, hmm? I know for a fact that He didn’t pay that.”
She smiled and said, “You’re right. He didn’t. But He blessed me with the son who did.”
I don’t regret anything I’ve ever done in life, any choice that I’ve made. But I’m consumed with regret for the things I didn’t do, the choices I didn’t make, the things I didn’t say. We spend so much time being afraid of failure, afraid of rejection. But regret is the thing we should fear most. Failure is an answer.Rejection is an answer.Regret is an eternal question
you will never have the answer to. “What if…” “If only…” “I wonder what would have…” You will never,never know,and it will haunt you for the rest of your days.""
Trevor Noah
Comments
Post a Comment