ദൈവവും, മതവും പിന്നെ ഞാനും


ഈശ്വരനുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ചില കാലാവസ്ഥനിരീക്ഷകർ മഴ പെയ്യാനും, പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു പറയുന്നപോലെ ഉണ്ടാവാം, ഇല്ലായിരിക്കാം എന്നെ യുക്തിസഹമായി പറയാൻ സാധിക്കൂ. അഥവാ ഉണ്ടെങ്കിൽത്തന്നെ മതങ്ങളിലെ ദൈവസ്ഥിത്തമാണോ ശരി? അതിനും പൂർണമായി ശരി എന്നോ തെറ്റ് എന്നോ പറയുക സാധ്യമല്ല. മതങ്ങളെ പൂർണമായി തള്ളാനും വയ്യ കൊള്ളാനും വയ്യ.

ശാസ്ത്രം പ്രെപ്പഞ്ചോല്പത്തിക്കും മനുഷോല്പത്തിക്കും, പ്രെപഞ്ചരഹസ്യങ്ങൾക്കുമെല്ലാം യുക്തിസഹമായ ഉത്തരങ്ങൾ നൽകുണ്ടെങ്കിലും,ഇ യുക്തിചിന്തകളെ എല്ലാം നിഷ്പ്രഭമാക്കാൻ,  ചുരുക്കം ചില സമയങ്ങളിൽ, മനുഷ്യഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിലെങ്കിലും ഈശ്വരചിന്തക്കാകും.

വ്യക്തിപരമായി ചില സമയങ്ങളിൽ ഒരു ദൈവവിശ്വാസിയായും ചിലപ്പോൾ ഒരു സംശയാലുവായും സ്വയം അടയാളപ്പെടുത്തുന്നു. സംശയാലുവായ നിമിഷങ്ങളിൽപ്പോലും ദൈവമില്ല എന്ന് പൂർണമായി അവകാശപ്പെടാൻ തോന്നാറില്ല, അതു സ്വയം വഞ്ചനയാകും. ഇ മതക്കെട്ടുകൾക്കുള്ളിൽ, ആചാരനുഷ്ഠാനങ്ങൾക്കിടയിൽ ഒരു അതീന്ദ്രിയസാന്നിധ്യം ചിലപ്പോഴെങ്കിലും അനുഭവവേദ്യം ആയിട്ടുണ്ട്, എന്നുകരുതി മതങ്ങളുടെ എല്ലാ മാറപ്പുകളും ചുമക്കാനും വയ്യ.

ഇനി അക്ഷരംപ്രതി മതങ്ങൾ പറയുന്നപ്രകാരം ആണു ദൈവമെങ്കിൽ അതും പ്രശ്നമാണ്. ആ സങ്കൽപ്പം സാമാന്യബുദ്ധിയിൽത്തന്നെ കുറച്ചു സങ്കീർണമാണ്. ഇനി അതല്ല  മതപണ്ഡിതരും, പൗരോഹിത്യവും എല്ലാംകൂടി ദൈവത്തെ വികലമാക്കുന്നതാണെങ്കിൽ ഈശ്വരൻത്തന്നെ അവരോടു ക്ഷമിക്കട്ടെ.

ചുരുക്കത്തിൽ എനിക്കു വ്യക്തമാവുന്നില്ല, How exactly god works. മനുഷ്യസ്വതന്ത്രത്തെ 
വിലമതിക്കുന്നതുക്കൊണ്ടാണോ ഈശ്വരൻ കുറഞ്ഞപക്ഷം കണ്ണിനെങ്കിലും അദൃശ്യനാകുന്നത് . അവൻ ഇനി ഇ പ്രപഞ്ചത്തെ മുഴുവൻ പരിപാലിക്കുന്ന കേവലം ഒരു പരിപാലകൻ മാത്രമാണോ? അതോ, ക്രിസ്തുമതവും മറ്റും പഠിപ്പിക്കുന്നപ്പോലെ ഓരോ വ്യക്തിയുടെയും പിതാവുത്തന്നെയാണോ ദൈവം?

അല്ലെങ്കിൽ നമ്മൾതന്നെയാവാം ഈശ്വരൻ, ഒരു വ്യക്തി, ഒരു കൂട്ടം, ഒരു പുഴ എല്ലാം ഈശ്വരനാകാം, അല്ലെങ്കിൽ ആ ചൈതന്യത്തിന്റെ ഭാഗമാകാം. അങ്ങനെയാണെങ്കിലും പ്രശ്നമാണ്. അപ്പോൾ സ്വർഗ്ഗവും നരകവും നിലവിലുള്ള പല തിയോളജികളുമൊക്കെ മിഥ്യയായിത്തീരും. ഇ ലോകത്തിലെ കർമ്മഫലം മാത്രം ആകും എല്ലാത്തിനും അടിസ്ഥാനം, എനിക്ക് ഇത് വീണ്ടും വ്യക്തമാകുന്നില്ല.

എന്റെ ചെറിയ ബുദ്ധിക്കുൾക്കൊള്ളാൻ കഴിയുന്നതിലും വലുതാണ് സത്യം എന്നുതോന്നുന്നു. അല്ലെങ്കിലും ദൈവം എന്ന ചിന്ത തന്നെ യുക്തിക്കതീതമാണ്. വിശ്വസിക്കുക വിശ്വസിക്കുക വിശ്വസിക്കുകത്തന്നെ ചെയ്യുക,ശേഷം,നിശബ്ദതയുടെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരവസരത്തിൽ അവൻതന്നെ വെളിപ്പെടുത്തട്ടെ ആ സത്യം!

 



 



















Comments

Popular posts from this blog

കഥ തുടരുന്നു...

പ്രളയകാലത്തു........