കഥ തുടരുന്നു...

  അപ്രതീക്ഷിതമായി  ഉത്സവത്തിന്  അമ്പലത്തിൽ വെച്ചു കണ്ട കൊച്ചിതാ നമ്മുടെ  ഷോറൂമിൽ   വണ്ടി നോക്കാൻ  വന്നിരിക്കുന്നു, അതും അവളെ ആ  വായുംനോക്കി സുമേഷ് അറ്റൻഡ് ചെയ്യുന്നു.  ഇടിച്ചുക്കേറിച്ചെന്നു അവനേം  ഓടിച്ചു, "നാട്ടുകാരാണ്, അമ്പലത്തിന്റെ  ഇപ്പുറത്തു ആണ് വീട് " എന്നൊക്കെ പറഞ്ഞു  അറ്റൻഡ് ചെയ്തു പറഞ്ഞുവിടുമ്പോൾ, ഇടംകണ്ണിട്ടു ഞാൻ നോക്കുന്നത് ഒരു സ്പ്ലിറ് ഓഫ് എ സെക്കൻഡിൽ  അവൾ  തിരിഞ്ഞുനോക്കി എന്നു എനിക്കുത്തോന്നി.


അന്നേക്കു ‌ കൃത്യം ഒരു ആഴ്ചക്കു ശേഷം  ഒരു ബ്രോഷറും എടുത്തു അവളുടെ  വീട്ടിൽ വലിഞ്ഞുക്കേറിച്ചെല്ലാനുള്ള  എന്റെ  ഏക മോട്ടിവേഷനും, ധൈര്യവും അതായിരുന്നു . എന്റെ  മൊതലാളി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഓഫറൊക്കെ വെച്ചിട്ടും അവളുടെ അനിയൻ തെണ്ടി വീടിനകത്തേക്ക് ഒന്നുക്കേറാൻപ്പോലും  സമ്മതിക്കുന്നില്ല. നിർത്തി ഇറങ്ങിപ്പോകാം എന്നു വിചാരിച്ചതും അവനു ഫോൺ വന്നതും ഏകദേശം ഒരേ സമയത്തായിരുന്നു, ചെക്കൻ പോയ ഗ്യാപ്പിൽ ചാടി പെരക്കകത്തു കയറിയ  എന്റെ മുമ്പിൽ അതാ ആ മാലാഖ നിൽക്കുന്നു.


"ചേട്ടൻ ആ  ടാറ്റാടെ ഷോറൂമിൽ  വർക്ക്‌ ചെയ്യുന്ന അല്ലെ, എന്താ ഇവിടെ.., "ഒരു കള്ളച്ചിരി പാസ്സാക്കി, പോക്കറ്റിൽക്കെടന്ന  ഒരു ഫോം എടുത്തുകൊടുത്തു ഫിൽ ചെയ്യാൻ പറഞ്ഞപ്പോൾ, പേരും മൊബൈൽ നമ്പറും മാത്രം മതി, ക്രിസ്മസ് സമ്മാന കൂപ്പണാ,  ഫസ്റ്റ് കിട്ടുന്നോർക്കു ഹാരിയറാ സമ്മാനം എന്നൊക്കെ തട്ടിവിടാൻ  ഞാൻ പ്രേത്യേകം ശ്രെദ്ദിച്ചു.

'Hi  അനഘ', എന്നു ടൈപ്പ് ചെയ്തു വിടാൻ ഒരു 10 മിനിറ്റ് എടുത്തു, 'ആഹാ ചേട്ടനോ, ഇത്രപെട്ടെന്ന് കൂപ്പണു ‌ ഫസ്റ്റ് പ്രൈസ് അടിച്ചോ ചേട്ടോ'!സമാധാനമായി, കുറച്ചു  പൈങ്കിളിയാണു  എങ്കിലും  പിടിച്ചുക്കേറാൻ  ഒരു പിടിവള്ളി കിട്ടിയിരിക്കുന്നു. 'ഭയങ്കര ഹ്യൂമർസെൻസ് ആണല്ലോ' ഞാൻ   തട്ടിവിട്ടു .അങ്ങനെ അതു നീണ്ടു. വീണ്ടും ദിവസങ്ങൾ  കടന്നുപോയി. ഞങ്ങൾ അടുത്തു. അവളുടെ മെസ്സേജുകൾ ഇല്ലാത്ത നിമിഷങ്ങളൊക്കെ  യുഗങ്ങൾ പോലെ എനിക്കു  തോന്നിത്തുടങ്ങി, she is the one, ഇവളോളം എന്നെ ആരും മനസിലാക്കിയിട്ടില്ല, അവളെ  ഞാനും.

പക്ഷെ ഇന്ന്  രാത്രി,   ഇ ഒരു നിമിഷം  എന്റെ ഏറ്റവും പ്രധാനപ്പെട്ട മെസ്സേജിനുള്ള അവളുടെ റിപ്ലൈ എന്നെ ഒലച്ചുക്കളഞ്ഞരിക്കുന്നു. "സോറി ചേട്ടാ ഞാൻ കമ്മിറ്റഡ് ആണ്, ചേട്ടന് എന്നെക്കാൾ നല്ല കുട്ടിയെക്കിട്ടുമല്ലോ". വീണ്ടും വീണ്ടും യന്ത്രികമായി  അതുതന്നെ   വായിച്ചപ്പോൾ  എന്റെ  മനസാക്ഷി അതു മന്ത്രിച്ചു , "പിന്നേം മൂഞ്ചിയല്ലോ  നാഥാ".


Comments

Post a Comment

Popular posts from this blog

ദൈവവും, മതവും പിന്നെ ഞാനും

പ്രളയകാലത്തു........