Posts

Showing posts from July, 2020

പ്രളയക്കാലത്തു.....

  കൊച്ചുക്ലാസ്സിൽ എവിടെയോ ഒരു വെളിവില്ലാത്ത കൂട്ടുകാരൻ പറഞ്ഞു: “മഴ പെയ്യുമ്പോൾ പാട്ടുപാടിയാൽ മഴ കൂടുമത്രേ.” എജ്ജാതി മണ്ടൻ! ഒരു പുഞ്ചിരിയോടെ ഓർത്തെടുത്തു. പക്ഷെ അതിനുശേഷം എല്ലാ ഇടവപ്പാതി മഴക്കാലത്തും ഞാൻ വീടിന് വെളിയിൽ ചെന്നു കൃത്യമായി മഴയെ നോക്കി ആവേശത്തോടെ പാടുമായിരുന്നു — ശക്തമായി പെയ്യാൻ, പെയ്ത് വെള്ളം പൊങ്ങാൻ, വെള്ളം പൊങ്ങി റോഡിൽ കയറി കളക്ടർ അവധി പ്രഖ്യാപിക്കാൻ. മഴയ്ക്ക് ഒരു പ്രോത്സാഹനം. (അഥവാ, ബിരിയാണി കൊടുത്താലോ ലൈൻ?) വർഷങ്ങൾക്കിപ്പുറം, 2018-ലെ ഒരു ഓഗസ്റ്റ് മാസം. രാത്രി മഴ ശക്തമായി പെയ്യുന്നു. പക്ഷെ കറന്റ് ഇതുവരെ പോയിട്ടില്ല. തെല്ലൊരു ബഹുമാനത്തോടെ ട്യൂബിനെയും ഫാനിനെയും മാറിമാറി നോക്കി. മാണി ആശാൻ വന്നേൽ പിന്നെ നല്ല മാറ്റമൊക്കെയുണ്ട്! രാത്രി പതിവില്ലാതെ കുറച്ചുനേരത്തേ മൊബൈലൊക്കെ ഒരു മൂലയ്ക്ക് മാറ്റിവെച്ച് ഉറങ്ങാൻ കിടന്നു. (ഇനി വരാൻ പോകുന്ന പുകിലൊക്കെ അറിഞ്ഞിരുന്നെങ്കിൽ 20% എങ്കിലുമത് ചാർജ് ചെയ്തുവെച്ചേനെ.) രാത്രി ഒരു രണ്ട് മണിയൊക്കെ ആയപ്പോൾ ഒരു മെഴുകുതിരി വെളിച്ചവുമായി അമ്മ വിളിച്ചുണർത്തി. വെളിയിൽ വികലമായ ശബ്ദങ്ങൾ. മനുഷ്യർ സ്വതഃസിദ്ധമായ ശൈലിയിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുനടക്ക...