Posts

Showing posts from August, 2026

സാമൂഹിക പരിഷ്‌കർത്താവിനെ തേടുന്നു...

എല്ലാക്കാലത്തും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അടിമത്തം നിലനിന്നിരുന്നു — ജാതി, മതം, വർഗം, വർണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ. ഇതിൽ പലതും നാരായണ ഗുരുവിനെപ്പോലെയും രാജാറാം മോഹൻ റോയിയെപ്പോലെയുമുള്ളവരുടെ കഠിനമായ പരിശ്രമത്തിലൂടെ മാറ്റിയെടുക്കപ്പെട്ടു. പക്ഷേ, ഇന്ന് പുതിയ പല അടിമത്തങ്ങളും പല ചൂഷകവർഗങ്ങളും രൂപപ്പെടുത്തിയിരിക്കുന്നു. അതിനെയെല്ലാം ചോദ്യം ചെയ്യാൻ ഞാൻ സാമൂഹിക പരിഷ്കർത്താക്കളെ തേടുന്നു. ആധുനിക ലോകത്ത്, പ്രത്യേകിച്ച് മൂന്നാംലോക രാഷ്ട്രങ്ങളിൽ, നിലനിൽക്കുന്ന ഒരു പുതിയ അടിമത്ത വ്യവസ്ഥയാണ് കോർപ്പറേറ്റ് സ്ലേവറി, അഥവാ കോർപ്പറേറ്റ് മേഖലയിലെ ചൂഷണവ്യവസ്ഥ  .  ഏറ്റവും സങ്കടം, ദിവസവും 12 മണിക്കൂറിലധികം ടാർഗറ്റിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുമ്പോഴും, അതിന് വിധേയനാകുന്നതിൽ പോലും അതിൽ അഭിമാനം കൊള്ളുന്നവരുണ്ട്. പണ്ടും ഇങ്ങനെയായിരുന്നു. തമ്പുരാന്റെയും വെള്ളക്കാരന്റെയും എച്ചിലിലാണ് തന്റെ സ്വർഗ്ഗമെന്ന് അഭിമാനിച്ചിരുന്ന ഒരു ചെറിയ ജനസമൂഹം ഉണ്ടായിരുന്നു. രാജാവിന്റെ ആസക്തിക്കുവേണ്ടി വെട്ടുകൊണ്ട് ചത്തവൻ ധീരദേശാഭിമാനിയായി വാഴ്ത്തപ്പെട്ടു; പട്ടും വളയും ലഭിച്ചു. ഇന്ന് കോർപ്പറേറ്റ് മുതലാളിയ...