Posts

Showing posts from June, 2026

മനസ്സ് ഒരു മൈ****നാണു

എനിക്ക് തോന്നിയിട്ടുണ്ട് മനസിനെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് ഏറ്റവും വലിയ മിടുക്കനെന്ന്, ഏതു ഊളയായലും അവനു സ്വർഗ്ഗരാജ്യം കരസ്ഥമാക്കാൻ സാധിക്കും.. എപ്പോൾ വേണമെങ്കിലും, എങ്ങോട്ട് വേണേലും ജീവിതം ഒരു കുറ്റബോധവും ഇല്ലാതെ ഡ്രൈവ് ചെയ്യാം. മഴക്കാലവും വസന്തവും വേനലുമൊക്കെ അവർ തീരുമാനിക്കും, അല്ലാത്തവർ, വലിയ ഒരു ശത്രു അവരുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കാൻ പോലും താമസിക്കും..... വലിയ പേമാരിയിലും, പ്രളയത്തിലുപോലും കൂസലില്ലാത്ത തോണി തുഴയുന്ന ചില നാറികാള്ണ്ട്, ഇവനൊക്കെ ഇതു ഇങ്ങനെ സാധിക്കുന്നോ!!!..... എന്തായാലും 90സിൽ കേരളത്തിലെ നാട്ടിൻപുറത്ത് പിറന്ന ഒരു ഡാഷ്‌മോനും അ കൂട്ടത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.  വെളിവില്ലാത്ത മാതാപിതാക്കളും,സ്വജനങ്ങളും,പള്ളിയും, പള്ളികൂടവും മറ്റെല്ലാ അലവലാതികലും  കൂടി ആ പാവങ്ങളുടെ മാനസിക ആരോഗ്യം ഡാഷ് പോയ ഡാഷ്പോലാക്കി.. പക്ഷേ എങ്ങനെയൊക്കെയോ അവരാ മുറിവുകളൊക്കെ ഉണക്കുന്നുണ്ട്   ഇനി മാതാപിതാക്കളോട് ,മിനിമം സുരക്ഷിതത്വമുള്ള ഒരു ബാല്യം നൽകാൻ കഴിവുള്ളവനെ ആ പണിക്ക് പോകാവൂ,. കുറച്ച് സമയം കുഞ്ഞുങ്ങളുടെ കൂടെ ചെലവിടണം, അവരുടെ സങ്കടങ്ങളും, സന്തോഷവും, കഥകളുമൊക്കെ കേ...