മനസ്സ് ഒരു മൈ****നാണു

എനിക്ക് തോന്നിയിട്ടുണ്ട് മനസിനെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് ഏറ്റവും വലിയ മിടുക്കനെന്ന്, ഏതു ഊളയായലും അവനു സ്വർഗ്ഗരാജ്യം കരസ്ഥമാക്കാൻ സാധിക്കും.. എപ്പോൾ വേണമെങ്കിലും, എങ്ങോട്ട് വേണേലും ജീവിതം ഒരു കുറ്റബോധവും ഇല്ലാതെ ഡ്രൈവ് ചെയ്യാം. മഴക്കാലവും വസന്തവും വേനലുമൊക്കെ അവർ തീരുമാനിക്കും, അല്ലാത്തവർ, വലിയ ഒരു ശത്രു അവരുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കാൻ പോലും താമസിക്കും.....

വലിയ പേമാരിയിലും, പ്രളയത്തിലുപോലും കൂസലില്ലാത്ത തോണി തുഴയുന്ന ചില നാറികാള്ണ്ട്, ഇവനൊക്കെ ഇതു ഇങ്ങനെ സാധിക്കുന്നോ!!!..... എന്തായാലും 90സിൽ കേരളത്തിലെ നാട്ടിൻപുറത്ത് പിറന്ന ഒരു ഡാഷ്‌മോനും അ കൂട്ടത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.  വെളിവില്ലാത്ത മാതാപിതാക്കളും,സ്വജനങ്ങളും,പള്ളിയും, പള്ളികൂടവും മറ്റെല്ലാ അലവലാതികലും  കൂടി ആ പാവങ്ങളുടെ മാനസിക ആരോഗ്യം ഡാഷ് പോയ ഡാഷ്പോലാക്കി.. പക്ഷേ എങ്ങനെയൊക്കെയോ അവരാ മുറിവുകളൊക്കെ ഉണക്കുന്നുണ്ട് 


 ഇനി മാതാപിതാക്കളോട് ,മിനിമം സുരക്ഷിതത്വമുള്ള ഒരു ബാല്യം നൽകാൻ കഴിവുള്ളവനെ ആ പണിക്ക് പോകാവൂ,. കുറച്ച് സമയം കുഞ്ഞുങ്ങളുടെ കൂടെ ചെലവിടണം, അവരുടെ സങ്കടങ്ങളും, സന്തോഷവും, കഥകളുമൊക്കെ കേൾക്കണം.ഒരുപക്ഷേ  ഊഹിക്കാൻ പോലും കഴിയാത്തത്ര നൊമ്പരങ്ങളിലൂടെ അരിക്കും ചിലപ്പോൾ ആ കുഞ്ഞു ഹൃദയം കടന്നുപോകുന്നത്. പരിഹരിക്കെണ്ട പ്രശ്നങ്ങൾ പരിഹരിക്കണം അല്ലാത്തവ നേരിടാൻ അവരെ ശക്തരാക്കണം. ബാല്യത്തിൻ്റെ മുറിവുകൾ പേറുന്ന വൃന്ദരുണ്ടിവിടെ ,എട്ടാം വയസ്സിൽ മരിച്ചു എൺപതിൽമാത്രം അടക്കപ്പെടുന്നവരുണ്ടിവിടെ.

അധ്യാപകരോട്, തല്ലി പഴുപ്പിക്കരുത്!! ഒന്നിനും കൊള്ളാത്ത ഒന്നും ഇ ലോകത്ത് ഉണ്ടായിട്ടില്ല. സ്കൂളിൽ പഠിക്കേണ്ടത് വ്യക്തിത വികസനവും , കഴിവുകളുടെ പരിപോഷണവും,ലൈംഗിക വിദ്യാഭാസവും ഒക്കെ ആണ്, ഉത്തരവാദിത്വംവലുതാണ്!!. എമ്പത്തെറ്റിക്കൽ അല്ലാത്ത ഒരു വേട്ടവളിയനും അധ്യാപകൻ ആവരുത്, 99 ആടുകളെയും ഉപേക്ഷിച്ചു നഷ്ടപ്പെട്ടുപോയ ഒരു ആടിനെ തേടിപ്പോയവൻ്റെ പേരാണ് ഗുരു എന്നത്....

"It is easier to build strong children than to repair broken men."Frederick Douglass


ജിജോ മാത്യു

 



Comments

Popular posts from this blog

പ്രളയക്കാലത്തു.....

സാമൂഹിക പരിഷ്‌കർത്താവിനെ തേടുന്നു...