തിരിച്ചറിവിന്റെ ഏഴാം ദിവസം, ഒരു ഓർമ്മക്കുറിപ്പ്

 "കോളേജ് NSS യൂണിറ്റിൽച്ചേരാൻ താല്പര്യമുള്ളവർ ഫസ്റ്റ് DC ഇംഗ്ലീഷ് ക്ലാസ്റൂമിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട്‌ ചെയ്യണം". ചിന്തകളിൽനിന്നു ഞാൻ ഞെട്ടിയുണർന്നു. അടുത്തിരുന്ന ചിലരൊക്കെ എണ്ണിറ്റുപ്പോവുന്നു. 'പോയാലോ, പോയി NSS-ൽ ചേർന്നാലോ, അവസാനം ഗ്രേസ് മാർക്ക്‌ എങ്കിലും കിട്ടുമല്ലോ. ഓ,  വേണ്ട !, ഇപ്പോൾ എണ്ണിറ്റുപ്പോയാൽ എല്ലാവരും ശ്രേദ്ധിക്കും. പുതിയ കൂട്ടുകാരും ഇന്നുമാത്രം പരിചയപ്പെട്ട അധ്യാപകരും, എന്തിനാ വെറുതെ !, പിന്നെ നോക്കാം'. സ്വയം ആശ്വസിപ്പിച്ചു. അല്ലെങ്കിലും പുതിയ സാഹചര്യങ്ങളെയും, വ്യക്തികളെയുമൊക്കെ അഭിമുഖീകരിക്കുമ്പോഴുള്ള എന്റെ ഈ നശിച്ച അന്തർമുഖത്വം ജീവിതത്തിലെ പല നല്ല നിമിഷങ്ങളെയും, ഇഷ്ടങ്ങളെയുമൊക്കെ നിർദ്ധാക്ഷണ്യം എന്നിൽനിന്നും  കവർന്നെടിത്തിട്ടുണ്ട്, അതിനെല്ലാം എനിക്കു  ഇൻബിൽറ്റായായി കിട്ടിയ അലസതയുടെ അകമഴിഞ്ഞ പിന്തുണ വേറെ.

അധികം സംഭവബഹുലമല്ലാതെ മുന്നോട്ടോടിയ കാലചക്രത്തിന്റെ ഗതിവികൃതികളിലൊന്നിൽ, മറ്റൊരിടത്തു വർഷങ്ങൾക്കിപ്പുറം, ഇന്നു,  ഞാൻ എന്റെ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി, അതിലുമുപരി NSS 120 നമ്പർ യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി ഞങ്ങളുടെ കോളേജിന്റെ വാർഷിക NSS സപ്തദിന ക്യാമ്പിന് ഈ പകൽ നാന്ദ്യം കുറിക്കുന്നു. അധ്യാപകന്റെയും വിദ്യാർഥിയുടെയും അതിർവരമ്പുകൾ മായിച്ചുകളയുന്ന, രണ്ടു കൂട്ടർക്കും തിരിച്ചറിവിന്റെ, ഉൾക്കൊള്ളലിന്റെ സന്ദേശം നൽകുന്ന ആ ഏഴു വലിയ ഗുരുകുല ദിനങ്ങൾ.

തലേന്നു രാത്രി  മനസ്സിനെ മദിച്ച, ഉറക്കം കെടുത്തിയ ചിന്തകൾ അതിരാവിലെ വീണ്ടും അലട്ടിത്തുടങ്ങി. കൂടെ  ചേർന്നുനിൽക്കുന്നവർക്കുപ്പോലും മനസിലാക്കാൻ കഴിയാത്തത്തക്കവിധം Mr. Imperfectionist ആയ  ഞാൻ എങ്ങനെ ഈ നൂറു കുട്ടികൾക്ക് വരുന്ന ഒരാഴ്ചക്കാലംക്കൊണ്ട് ഒരു ആയുഷ്ക്കാലം നീണ്ടുനിൽക്കേണ്ട  ജീവന്റെ  വെളിച്ചം പകർന്നുക്കൊടുക്കും. എനിക്കു സ്വയം ബോധ്യപ്പെടുത്താനാവാത്ത കാര്യങ്ങൾ ഈ കുഞ്ഞുങ്ങൾക്ക് ഞാൻ എങ്ങനെ പറഞ്ഞുക്കൊടുക്കും.

അതെ,  വാസ്തവത്തിൽ ഈ ഏഴു ദിവസങ്ങൾ ഞാൻ ഈ കുഞ്ഞുങ്ങൾക്ക് വെളിച്ചം പകർന്നുകൊടുക്കുകയല്ല!, ഞാൻ, എന്റെ അന്ധകാരത്തിൽത്തെളിയിക്കുവാനുള്ള ഒരു ചെറുദീപം തേടുകയാണ്.  "എനിക്കു തെറ്റിയിരിക്കുന്നു , ഈ വേദിയുണർന്നിരിക്കുന്നതു ആ നൂറു പേർക്കു വേണ്ടിയല്ല, എനിക്കുവേണ്ടിയാണ്".  ക്യാമ്പ് നയിക്കാൻ പ്രിയപ്പെട്ട ജോബിയും ശ്രീജിത്തും ധാരാളം, പോരെങ്കിൽ ഷൈജുവും, സോനുവും, സാമും ദേവികയുമൊക്കെയായി ഒരു വലിയ ടീമും. വാസ്തവത്തിൽ ഇന്നേക്കു ഏഴാം  ദിവസം ഈ കളിചിരികൾക്കെല്ലാമപ്പുറം ഞാൻ കണ്ടത്തേണ്ടതു ഈ എന്നെത്തന്നെയാണു......

                              തുടരും 


Comments

  1. "ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം "- missing those days😒😍🥳

    ReplyDelete
  2. The way of expressing is very interesting.. congrats.. 👍

    ReplyDelete
  3. Your best writing so far brother, go ahead.. 👌👌

    ReplyDelete
  4. The way of expressing is very good congrats Gijo sir👏👏👏👍

    ReplyDelete

Post a Comment

Popular posts from this blog

ദൈവവും, മതവും പിന്നെ ഞാനും

കഥ തുടരുന്നു...

പ്രളയകാലത്തു........