ഈശ്വരൻ
എന്താണ് ഈശ്വരൻ, ആരാണീ ദൈവം. മനുഷോല്പത്തി മുതൽ നാം തേടുന്നതു ഇ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.ശാസ്ത്രവും മതവും രണ്ടു വ്യത്യസ്തങ്ങളായ തിയറികൾ മുമ്പോട്ടു വെക്കുമ്പോൾ, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇടയിൽ വലിയൊരു ഭിന്നത ഉടലെടുക്കുന്നു. പ്രേത്യേകിച്ചു ജെയിംസ് വെബ്ബ് ടെലിസ്ക്കോപ്പൊക്കെ പ്രപഞ്ചോല്പത്തിയുടെ രഹസ്യം തേടുമ്പോൾ ഈ അകൽച്ചയുടെ ആഴം വർധിക്കുന്നു. പ്രപഞ്ചോല്പത്തി, മനുഷോല്പത്തി തുടങ്ങി അനവധി നിരവധി വിഷയങ്ങളിൽ മതവും ശാസ്ത്രവും തമ്മിൽ കലഹിക്കുന്നു. ചുരുക്കത്തിൽ മതവാദങ്ങൾ തെറ്റെന്നു തെളിയിക്കേണ്ടത് ശാസ്ത്രത്തിന്റെ ഉത്തരവാദിത്തവും ശാസ്ത്രവളർച്ചയെ തള്ളിപ്പറയേണ്ടതു പൗരോഹിത്യത്തിന്റെ ബാധ്യതയുമാണോ? ഇവയ്ക്ക് പരസ്പ്പരപ്പൂരകമായ ഒരു സഹവാസം സാധ്യമല്ലേ?? അല്ലെങ്കിൽ, ഇവരിൽ ആരാണു കള്ളം പറയുന്നത്??!
അടിസ്ഥാനപരമായി , മതവും സയൻസും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നവയാണ്, ഒരേ ലക്ഷ്യത്തിലേക്കു രണ്ടു വ്യത്യസ്ത രീതിയിൽ വളരേണ്ടവർ. ഒന്നാമതായി, രണ്ടിന്റെയും അടിസ്ഥാനത്തത്വങ്ങൾ അനിഷേധ്യമാണ്. മനപ്പൂർവം കണ്ണടച്ചുപിടിക്കുന്നവർക്കു മാത്രമേ ദൈവനിഷേധം പ്രചരിപ്പിക്കുവാനും ശാസ്ത്ര വളർച്ചയെ താമസ്കരിക്കാനും പറ്റൂ. ദൈവത്തെപ്പറ്റിയുള്ള മനുഷ്യ കാഴ്ചപ്പാടുകളിൽ ചില ന്യുനതകൾ ഉണ്ടെന്നതിനർത്ഥം ദൈവമില്ല എന്നതല്ല.പ്രപഞ്ചം പരിപാലിക്കുന്നവനും, പാപികളെ തിരഞ്ഞുപിടിച്ചു ശിക്ഷിക്കുന്നവനും, രോഗങ്ങൾ മാറ്റുന്നവനുമൊക്കെയായി ദൈവത്തെ പരിമിതിപ്പെടുത്തുന്നതാണു പ്രശ്നം.വാസ്തവത്തിൽ അതു ഒരു മൈക്രോ വ്യൂ മാത്രമാണ്, അതിലൊക്കെ എത്രയോ ഉന്നതനാണ് ദൈവം. നമ്മുടെ ഇടുങ്ങിയ സങ്കൽപ്പങ്ങൾക്കിടയിൽ അവനെ ലിമിറ്റ് ചെയ്യുന്നതല്ലേ പ്രധാന പ്രശ്നം.
ഇനി, ഈ പരിമിതികൾക്കുള്ളിൽനിന്നുക്കൊണ്ട് നമ്മൾക്ക് ഈ അദൃശ്യനായ ദൈവത്തെ എങ്ങനെ കണ്ടെത്താൻ സാധിക്കും. ഏതെങ്കിലും ദൈവാലയത്തിലോ, ആചാരങ്ങളിലൊ മാത്രം തളച്ചിടാൻ കഴിയുന്നവനല്ല അവൻ. പിന്നെയോ, ഉൾക്കണ്ണു തുറന്നാൽ അവന്റെ ചില സ്വഭാവ സവിശേഷതകൾ മൂലം നമുക്കു ഇ ഇശ്വരാസാന്നിധ്യം അനുഭവിച്ചറിയാൻ പറ്റും. ദൈവത്തെ കണ്ടെത്തിയ പല ഗുരുക്കന്മാരും വലിയ കോലാഹലങ്ങളിലൊന്നും തല്പരർ ആയിരുന്നില്ല,ശാന്തതയിൽ,തപസ്സിൽ അവനെ അവർ കണ്ടുമുട്ടി, ആ ഈശ്വരനെ അവർ സമൂഹത്തിനു പങ്കുവെച്ചു. ശേഷം, ആ സമൂഹങ്ങളിൽ ചിലർ ആചാരങ്ങളിൽ ദൈവത്തെ കണ്ടെത്തിട്ടുണ്ട് , അത്ഭുതപ്രവർത്തനങ്ങളിൽ, രോഗശാന്തിയിൽ ആ സാന്നിധ്യം അനുഭവിച്ചവരുമുണ്ട്, പ്രാർത്ഥനയിൽ വെളിപ്പെട്ടവരുമുണ്ട്. ഇതു കൂടാതെ ദൈവം വിളിച്ച, അവൻ കണ്ടെത്തിയ ചില മനുഷ്യരുമുണ്ട്.
അതേസമയം, ഇ ദൈവത്തെ സംരക്ഷിക്കണ്ട ഉത്തരവാദിത്തം മനുഷ്യനില്ല. പലപ്പോഴും അവിശ്വാസികൾ ഈശ്വരനെ അപഹസിക്കുന്നത് അവർ ഒരിക്കലും കണ്ടിട്ടോ കെട്ടിട്ടോ ഇല്ലാത്ത അവന്റെ സ്വഭാവവിശേഷതകൾ കാരണമല്ല. പിന്നെയോ, വിശ്വാസികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുടെ കാട്ടിക്കൂട്ടലുകൾ മൂലമാണ്.
ചുരുക്കത്തിൽ മതം മനുഷ്യനെ സാംസ്‌കാരികമായും, ശാസ്ത്രീയമായും വളർച്ചയിലേക്കും നന്മയിലേക്കും നയിക്കേണ്ടതാണ്. ഇതുതന്നെ ആണ് ശാസ്ത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ച മനുഷ്യ പുരോഗതിയിൽ ഊറ്റം കൊള്ളുന്ന ഒരു തലമുറ വളർന്നുവരട്ടെ. മതവും ശാസ്ത്രവും കലഹിക്കാതെ പരസ്പരം വേണ്ട മാറ്റങ്ങളെയുൾക്കൊണ്ടുക്കൊണ്ട് ബഹുമാനിക്കുമ്പോൾ ഈശ്വരൻ ആനന്ദിക്കുന്നു.
Comments
Post a Comment