മിർഡാഡിന്റെ പുസ്തകം, ഒരു ആമുഖം.
ഒഴുകിവന്ന നോഹയുടെ പേടകം ഒരു കുന്നിഞ്ചെരുവിലുറക്കുന്നു. കാലാന്തരത്തിൽ അവിടെ ഒരു ആശ്രമം രൂപപ്പെടുന്നു. അതെ ആശ്രമത്തിൽ വർഷങ്ങൾക്കുശേഷം മിർഡാഡ് എന്ന വെക്തി അന്തേവാസിയായി എത്തുന്നു, ഇവിടെ കഥ ആരംഭിക്കുന്നു....
ലോകത്തിലെത്തന്നെ മികച്ച ബുക്കുകളിലൊന്നെന്നു ഓഷോ വിശേഷിപ്പിച്ച മിഖായേൽ നയിമിയുടെ "the book of Mirdad" എന്ന പുസ്തകം ഒരു വിസ്മയമാണ്.നയമി, ഖലീൽ ജിബ്രാന്റെ അടുത്ത സുഹൃത്തും സമകാലികനും ആയതുകൊണ്ടോ യാദൃച്ഛികമായോ, ജിബ്രാന്റെ പ്രവാചകൻ വായനക്കാരനിൽ അവശേഷിപ്പിക്കുന്ന അതെ അനുഭൂതി എറിയുംകൊറച്ചും മിർഡാഡിന്റെ പുസ്തകവും അനുവാചകന് നൽകുന്നു.
മിർഡാഡും സഹപ്രവർത്തകരുമായുള്ള സംഭാഷണം ആണ് ഇ പുസ്തകത്തെ മുമ്പോട്ടുനയിക്കുന്നത്.മെറ്റീരിയലിസത്തിന്റെ പ്രവാചകന്മാരുടെ ഇ കാലഘട്ടത്തിൽ വലിയ പ്രത്യാശയുടെ സുവിശേഷം പ്രവാചകൻ മുമ്പോട്ട് വെക്കുന്നു.ഓരോ മനുഷ്യനും അവന്റെ ചിന്തകളും, ഇ നിമിഷവും എന്തിനേറെ ഒരു ചെറിയ കല്ലോ പൊടിയോപ്പോലും അനന്തസാധ്യതകളുള്ള അന്തമില്ലാത്ത അത്ഭുതങ്ങൾ ആണെന്ന് മിർഡാഡ് ഓർമിപ്പിക്കുന്നു.
മരിച്ചുകൊണ്ടു ജനിക്കാനും, തോറ്റുകൊണ്ടു ജയിക്കാനുമുള്ള വഴി, വിശാലമായി മിർഡാഡ് തുറന്നിടുന്നു.മനുഷ്യൻ എന്ന മൈക്രോ ദൈവത്തിൽ നിന്നു സർവസത്തായ മാക്രോ ദൈവത്തിലേക്ക്, പുഴ സമുദ്രത്തിൽ ചേരുന്നകണക്കു, ജീവിതം ലയിക്കുന്ന മഹാവിസ്മയത്തെ കഥാകാരൻ മനോഹരമായി വരച്ചുകാട്ടുന്നു.
നയമി എഴുതിയതിൽ എത്രയോ അധികം ആ വരികൾക്കിടയിൽ ഒളിച്ചുവെച്ചിട്ടുണ്ട്, അനുവാചകന് അവന്റെ വിവേകം ഉപയോഗിച്ച് ആശയങ്ങൾ കണ്ടെത്താം.ഉൾകൊള്ളുന്നതിനെപ്പറ്റി, സ്നേഹിക്കുന്നതിനെപ്പറ്റി അവസാനമായി വിട്ടുകൊടുക്കുന്നതിനെപ്പറ്റിയുള്ള ആശയങ്ങൾ
ഓഷോയുടെ കബറിടത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടത്രെ,
"ഇയാൾ ജനിച്ചിട്ടുമില്ല, മരിച്ചിട്ടുമില്ല.ഒരു നിശ്ചിത കാലത്ത് ഭൂമിയിൽ സന്ദർശകനായി വന്നിരുന്നു"....The Book Of Mirdad.
gijo mathew
🔥 🔥
ReplyDeleteSooper
ReplyDeleteHeard this book is written inspired by tolstoys collections, read them too bro
ReplyDelete