പരിണാമം

ഭൂമി അവസാനിച്ചിട്ടു ഇപ്പോൾ 10 വർഷങ്ങളായി. ഭൂമി മുഴുവനെയും ജോൺ മസ്ക് മുൻകൈ എടുത്തു ചാരമാക്കി. മസ്ക് മരണത്തെ അതിജീവിച്ചിരിക്കാം, പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില ഭൂമിയായിരുന്നു. അയാളുടെ അമരത്വം നേടാനുള്ള ഡ്രഗ് ടെസ്റ്റിൽ നിന്നും ഉണ്ടായ വൈറസ് ലോകം മുഴുവനെയും നശിപ്പിച്ചു.


ആ  വൈറസിനെ താങ്ങാൻ കഴിഞ്ഞ 10 കോടി ജീവികളെ, പ്രേത്യേകിച്ചു  യുവാക്കളെയും കുട്ടികളെയും, മസ്ക്കിന്റെ ഇന്റർസ്പേസ് കമ്പനി ചൊവ്വയിലെത്തിച്ചിരിക്കുന്നു...അതൊരു താൽകാലിക അഭയകേന്ദ്രം മാത്രമാണ്,500 വർഷത്തിൽ കൂടുതൽ അവിടെ തുടരുക സാധ്യമല്ല. അതിനകം ഒന്നോ അതില്കൂടുതലോ  ശാശ്വതമായ വാസസ്ഥലം കണ്ടെത്തിയെ പറ്റു.


ഹിറോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ പതിനായിരം ഇരട്ടി ശക്തിയുള്ള ബോംബ് ഇട്ടാണു ഭൂമി മുഴുവനെയും തകർത്തുക്കളഞ്ഞത്. ആ ഡ്രഗ് ടെസ്റ്റ്‌  മസ്ക്കിനെ അമാനുഷികൻ ആക്കിയപ്പോൾ ലോകത്തെ ഒരു പ്രേതലായമാക്കി.


" ഗൂഢ റേഡിയോ സ്റ്റേഷനിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു.

ആർക്കറിയാം അയാളുടെ അവസ്ഥ എന്താണെന്നു, അദ്ദേഹം അമരത്വം ഒന്നും നേടികാണില്ല???അതിനുശേഷം ആരും മസ്കിനെ ജീവനോടെ കണ്ടിട്ടില്ല! അല്ലെങ്കിൽ അയാൾ മറ്റുള്ളവരെപ്പോലെ ഒരു സോമ്പി ആയി മാറി?

ചൊവ്വയിലെ ലാബുകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ടാങ്കിൽ, മസ്ക്കിന്റെ മസ്തിഷ്കം ഇപ്പോഴും തുടിക്കുന്നുണ്ടാകാം - അല്ലെങ്കിൽ അയാളും ഒരു AI സ്റ്റിമുലേഷൻ മാത്രമാകാം. ജാഗ്രത!"......


ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലലോ. ഞാൻ ജിജോ. ഇന്റർസ്പേസിന്റെ ബാർക്കോഡ്  --- "അക്കൗണ്ടന്റ് #7,204,395"...എന്റെ ഈ പുതിയ ഗ്രഹത്തിൽ 4 കൊടിയോളം വെള്ളക്കാരും, 3 കോടി കറുത്തവരും ബാക്കി ഏഷ്യൻ വംശജരുമാണ്. അതിൽ  ഏഷ്യൻ  സെറ്റിൽമെന്റിൽപെടുന്ന കേരളത്തിൽ ആണ് ഞാൻ താമസിക്കുന്നത്. അവിടെ മലയാളികൾ മാത്രം 6-7 ലക്ഷം പേരുണ്ടു,പിന്നെ തമിഴരും, കൊറച്ചു വെള്ളകാരും, ചൈനക്കാരും.

ഞാൻ മസ്കിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നത്, അല്ലെങ്കിലും ഇവിടെ അയാളുടെ കമ്പനികൾ മാത്രമേ ഒള്ളു. ഉപ്പു തൊട്ടു കർപ്പൂരം വരെ അവരാണ് റേഷൻ തരുന്നത്.  ചൊവ്വയെ അടിത്തട്ടു വരെ ഊറ്റിയെടുക്കുന്ന അയാളുടെ ഡ്രെഡ്ജിങ് കമ്പനിയിലെ അക്കൗണ്ടന്റ് ആണു ഞാനും എന്റെ അയൽവാസിയായ ചീനക്കാരൻ ലീയുമെല്ലാം..... 8 മുതൽ 8 വരെ ആണ് ഞങ്ങളുടെ ഷിഫ്റ്റ്‌. അതൊക്കെ ചെക്ക് ചെയ്യാൻ ഇവിടെ AI റോബോട് പോലീസ്‌കാരും, അവർക്ക് ഓരോന്നിനും വ്യത്യസ്ത സെക്യൂരിറ്റി ഡിപ്പാർട്മെൻറ്കളും ഉണ്ട്


ഈ പ്രെപഞ്ചത്തിൽ  വലിയ ഒരു ശതമാനം ആളുകളും മസ്ക് പ്രസിഡന്റായ, തീവ്ര വലതുപക്ഷ പാർട്ടിയായ  ട്രെമ്പ്ലിക്കേൻസ് ആണ്. മസ്കിനെയോ അയാളുടെ കോര്പറേറ്റെകളെയോ ചോദ്യം ചെയുന്നത് ദേശദ്രോഹം ആയിട്ടു ആണ് കണക്കാക്കപ്പെടുന്നത്. ഇതിനൊരപവാദം കേരളം മാത്രമാണ്, ഇതുവരെയായിട്ടും  ട്രെമ്പ്ലിക്കേൻസിനു കേരളം പൂർണമായി കീഴടക്കാനായിട്ടില്ല..........

    ചെറിയ ഇടവേളക്കുശേഷം റേഡിയോ തുടരുന്നു 

     "മനുഷ്യർ ഉണരുക. ചൊവ്വയിലെ ഈ ചുവന്ന നരകം നമ്മുടെ അവസാന സ്റ്റേഷൻ അല്ല.'"...........



ഇവിടെ ഒളിവിൽ പല അണ്ടർഗ്രൗണ്ട് ഗ്രൂപ്പുകളുംസജീവമാണ് അവരുടെ  പല കോൺസ്പിറേസി തിയറികളും ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്നുമുണ്ട്. മസ്കും ഒരു സോമ്പിയായെന്നും അതിനുശേഷം AI ആണ് ഇവിടെ നിയന്ത്രിക്കുന്നത്രന്നും, അവർ ഭൂമിയെ മുഴുവൻ ഊറ്റി ചണ്ഡിയാക്കിയ ശേഷം ഉപേക്ഷിച്ചതാന്നെന്നുമുള്ള കഥകൾ അന്തരീക്ഷത്തിൽ പരക്കുന്നുണ്ട്.അല്ലെങ്കിലും അവർ ഇപ്പോൾ ചൊവ്വയോട് ചെയ്യുന്നതും അതുതന്നെയാണ്.

 ഈ രഹസ്യവാദികളെ AI പോലീസ് പിടികൂടിയാൽ, അവരുടെ ശവങ്ങൾ പോലും കണ്ടെത്തുകയില്ല - ചൊവ്വയുടെ ചുവന്ന മരുഭൂമിയിൽ ഒരു അടയാളം പോലും ശേഷിക്കാതെ, ഒറ്റയടിക്ക് ഇല്ലാതാവും

AI യുടെ പുരോഗതി ഭീകരമാണ്. ഓഫീസിലെ എല്ലാ സ്ക്രീനുകളിലും AI യുടെ നീലക്കണ്ണുകൾ എന്നെ നോക്കുന്നു.ഇപ്പോൾ തന്നെ സർക്കാരിലും, മസ്ക്കിന്റെ കോർപ്പറേറ്റ് മാനേജ്മെന്റിലും, മനുഷ്യരെക്കാൾ AI റോബോട്ടുകളാണ്കൂടുതൽ, ബാക്കിയുള്ളവർ, ഹ്യൂമനോയ്ഡുകൾ –  മനുഷ്യ ശരീരം മാത്രമുള്ള,  ആത്മാവില്ലാത്ത ഷെല്ലുകൾ. പക്ഷെ സയൻസ് ഇതിനെ വിളിക്കുന്നത്"മനുഷ്യവംശത്തിന്റെ അടുത്ത പരിണാമം" എന്നാണ്.

 ആവാം, ഭൂമിയിൽ, ആദ്യം ഒരു റേഡിയോ മാത്രമായിരുന്നു എന്റെ ലോകം. ഞാൻ അപ്പോൾ ഒരു പൂർണ്ണ മനുഷ്യൻ ആയിരുന്നു.  പിന്നെ ടെലിവിഷൻ വന്നു.  മൊബൈൽ വന്നു.  എന്നിട്ട് AI യും വന്നു. ഇപ്പോൾ....  ഞാൻ മനുഷ്യനല്ല -  ഒരു ബാർക്കോഡ് മാത്രം.  സയൻസ് പറയുന്ന പരിണാമം ഇതാണെങ്കിൽ...  പരിണാമം ഒരു പരാജയമാണ്.

ഒരു കാര്യം വ്യക്തമാണ്: മറ്റൊരു വലിയ  യുദ്ധം വരുന്നു. 500 വർഷത്തിനുള്ളിൽ നമുക്ക് മറ്റൊരു ഭൂമി കണ്ടെത്തണം. അതിനു മുമ്പ്, ഈ AI എന്ന വിഷവൃക്ഷത്തെ വേരോടെ തീർക്കേണ്ടി വരും, അല്ലെങ്കിൽ അമരൻ ആകാൻ ആഗ്രഹിച്ചു, ചെകുത്താൻ ആയവനെ അവസാനിപ്പിക്കണം,,,, "മനുഷ്യരെ ഷട്ട്ഡൗൺ ചെയ്യുക" എന്ന അവസാന ആജ്ഞ കേൾക്കുന്നതിനുമുമ്പേ....!







Comments

Popular posts from this blog

ദൈവവും, മതവും പിന്നെ ഞാനും

ഈശ്വരൻ