കൊഞ്ഞനംകുത്തൽ അപാരത

ജോർജും മെറിഷും വളഞ്ഞുചുറ്റിയ കോളേജ്  പടികൾ കേറി ക്ലാസ്സിലേക്ക് നടന്നു വരുന്നു. അവിടെ തങ്ങളുടെ ക്ലാസ്സ്‌മേറ്റ് സെലിൻ ജോർജ് തോമസും തങ്ങളുടെ ജൂനിയർ സെക്കന്റ്‌ ഇയറിലെ ജോനാസ് മത്തായിയും തമ്മിൽ ഡാർക്ക്‌ സീൻ നടക്കുന്നു, വാക്കുതർക്കവും അലവിളിയും. ജോർജും, മെറിഷും,  ക്ലാസ്സ്‌ മുഴുവനും കൂടി, കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ. ജൂനിയറും ഒറ്റക്കായിരുന്നില്ല ആ ക്ലാസ്സിലെ പ്രമുഖ  ജിമ്മൻ ക്രിസ്റ്റി ഉൾപ്പടെ സകല വാലുകളും കളത്തിലുണ്ട്. ഏതാ, എന്താ പ്രശ്നം എന്നൊക്ക ആരൊക്കെയോ ചോദിക്കുണ്ട്, അലവിളി ഒഴിഞ്ഞിട്ട് വേണ്ടേ ഉത്തരം പറയാൻ ഗ്യാപ് കിട്ടാൻ. (അല്ലേലും ഇ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല )

ജൂനിയർ സീനിയയറിനെ കൊഞ്ഞനം കുത്തിക്കാണിച്ചതുപോലെ സീനിയയറിനു തോന്നിയതാണ് ഇ ലഹളയുടെയൊക്കെ കാരണം എന്ന് ഡസ്കിലേക്ക് കാലും നീട്ടി മാഷിന്റെ കസേരയും എടുത്തു ആസനം ഉറപ്പിച്ചു  ക്ലാസ്സിൽ  കിളി പോയി ഇരിക്കുന്ന ചങ്ക് ജോബിക്ക് മാത്രം അറിയാം 

ജോബി നീണ്ട ആലോചനയിലാണ്, "ഇവന്മാർക്ക് വട്ടാണോ, കൊഞ്ഞനം കുത്തി എന്നൊക്കെ പറഞ്ഞു വഴക്കുണ്ടാക്കാൻ. ചിന്തകൾ നീണ്ടു, നീണ്ടു പോയി.  'അല്ല, താനും അപ്പനും കൂടി അയൽവാസി ഒരു ദാരിദ്ര്യവാസിയുമായി ഇന്നലെ പട്ടി ചാടി താഴെ പൊയ്യ അതിർത്തിക്കല്ലിന്റെപ്പേരിൽ നടന്ന യുദ്ധം അവൻ ഓർത്തു.  വാക്കത്തിക്കു ഒരു വെട്ട് പോലീസ് കോൺസ്റ്റബിൾ കൃത്യ സമയത്തു വന്നത്കൊണ്ട് ജസ്റ്റ്‌ മിസ്സ്‌ ആയതാണ്. 

ഓൺലൈൻ കമന്റ്ബോക്സിൽ ദൈവം സ്നേഹമാണ് എന്ന് പറയുന്നവന്മാരും ദൈവം കാരുണ്യമാണ് എന്നുപറയുന്നവൻമാരും തമ്മിൽ നടക്കുന്ന ഫേക്ക് ഐഡി യുദ്ധത്തെക്കുറിച്ചവൻ ഓർത്തു, അതൊക്കെപ്പോട്ടെ, ദൈവമില്ല എന്ന് പറയുന്ന യുക്തൻമാരും ദൈവത്തെ ഓൺലൈനിൽ സംരക്ഷിക്കാൻ ഇറങ്ങിയ ഭക്തന്മാരും പരസ്പരം മറുപടി ഇട്ടു, മറുപടി ഇട്ട് കളിക്കുന്ന യൂട്യൂബ് വിഡിയോകളെക്കുറിച്ചു അവൻ ഓർത്തു 

രാഷ്ട്രീയം പറയേണ്ടവന്മാർ ചാനലിൽ അന്തിച്ചർച്ച നടക്കുമ്പോൾ അടി ഒഴികെ ബാക്കി  എല്ലാം നടത്തുന്നതും, ജിജോ എന്ന് പേരുള്ള ഒരു നീരിക്ഷക മഹാൻ എല്ലാ ചാനലിലും മാറി, മാറി നടന്ന് ഊളത്തരം പറയുന്നതും, അത് അവന്റ അപ്പൂപ്പൻ തലയാട്ടി സമ്മതിക്കുന്നതും, നമ്മുടെ സമുദായത്തിനുവേണ്ടി സംസാരിക്കാൻ പറ്റിയ ഒരു ഊള ഇപ്പോഴാണ് വന്നതെന്നും, ഇനി നമ്മടെ സമുദായകരെല്ലാം ഒന്നിക്കണം എന്ന് അപ്പൂപ്പൻ പറഞ്ഞതും അവൻ ഓർത്തു. 

മാറ്റത്തിനു വേണ്ടി ചുവടുകൊള്ളേണ്ട യുവാക്കന്മാരും കുഞ്ഞുങ്ങളും കേട്ടാൽ ചിരി വരുന്ന കാരണങ്ങൾക്കുവേണ്ടി പരസ്പരം വെട്ടിച്ചാവുന്നതും അവനോർത്തു.

എള്ളോളം തരി പൊന്നെന്തിനാന്നുപ്പറഞ്ഞു പോയി ഒരു കുഞ്ഞുമോനെ  കെട്ടികൊണ്ട് വന്ന തന്റെ കസിൻ സിസ്റ്ററിന്റെ കെട്ടിയോന്റെ പള്ളയ്ക്ക്, ഞങ്ങൾ ശുദ്ധ രക്തമാ, മെസപ്പൊട്ടാമിയയിൽ നിന്ന് വന്നവരാ എന്നുപറഞ്ഞു കത്തി കേറ്റി ജയിലിൽ പോയ തന്റെ കസിൻ ബ്രോതെറിനെ(മറ്റൊരു മുതുഊള)
നെകുറിച്ചു അവൻ അഭിമാനപൂർവം ഓർത്തു 

ജോബിയുടെ സിരകളിൽ  രക്‌തം തിളച്ചുകയറി.തലയിൽ വെറ്റെ ഭ്രാന്തുണ്ടല്ലോ വെറ്റെ ഭ്രാന്ത്‌(നമുക്കൊക്കെ ഇടക്കിടക്ക് വരുന്ന)അത് യുക്തിയെ ഭരിച്ചു. ചാടി ഇറങ്ങി ഓടിച്ചെന്നു സെക്കന്റ്‌ ഇയറുകാരന്റെ കുത്തിനു പിടിച്ചു.ക്രിസ്തു ഒരു കരണത്തടിക്കുന്നതിനെപ്പറ്റി പ്രത്യേകം മെൻഷൻ ചെയ്തിട്ടുള്ളതുകൊണ്ട് പാപം ആവാതിരിക്കാൻ അവന്റെ രണ്ടു കരണത്തും മാറി മാറി അടിച്ചു.

"നീ ഞങ്ങടെ ചെക്കനെ കൊഞ്ഞനം കുത്തി കാണിക്കും അല്ലേടാ പട്ടി"


('വായനക്കാരാ, കൊഞ്ഞനംകുത്തൽ മാത്രം എന്താ ചെറിയ, ചരിച്ചുതള്ളേണ്ട പ്രേശ്നമാണോ? 
കൊഞ്ഞനം കുത്തൽ ഒരുവലിയ തിന്മയാണ്, 😆)

ആരും ആരെയും കൊഞ്ഞനം കുത്തിയില്ല എന്ന് ക്ലാസ്സിന്റെ മച്ചിലിരുന്ന പല്ലി മാത്രം കണ്ടു. ഈ അടിക്കഥ പുള്ളി ഡിന്നർടൈമില് ഭാര്യയോടും മക്കളോടും പറഞ്ഞു തലതല്ലിച്ചിരിച്ചു."എജ്ജാതി മനുഷ്യർ അല്ലെ മോളെ"

gijomenayathil 



Comments

  1. അടിപൊളി... നന്നായിട്ടുണ്ട്

    ReplyDelete
  2. Super ayittunde gijo sareee...

    ReplyDelete
  3. സാറെ ഒരു സിനോപ്സിസ് പോലെ അല്ലെങ്കിൽ സ്റ്റോറിടെ ഒരു one line പോലെ ഇട്ടാൽ നല്ലതാരിക്കും, ente oru suggestion

    ReplyDelete
    Replies
    1. ഡാ അതായതു ലോകത്തു കൊഞ്ഞനംകുത്തലിനേക്കാൾ ചെറിയ കാര്യങ്ങൾക്കു വലിയ യുദ്ധങ്ങൾ വരെ ഉണ്ടാവുന്നു.... അത് വെച്ച് നോക്കുമ്പോൾ കൊഞ്ഞനംകുത്തൽ ഒരു വലിയ പ്രശ്നം ആണെന്നു ജോബിക്ക് തോനുന്നു
      Sarcasm sarcasm...
      ഇതാണ് കവി ഉദേശിതു 😂😂

      Delete
  4. Da nee first paragraph jhonas dark reference porichu... last paragraph shudda raktham athu nee nammakitte kottiyatha alleda narri

    ReplyDelete
    Replies
    1. ഡാർക്ക്‌ ഫാൻസ്‌ ഡാ..... അത് നിങ്ങളെ അല്ല അളിയാ imagination imagination... നിനക്ക് കുത്തുന്ന പോലെ തോന്നിയോ അളിയാ 😂😂

      Delete

Post a Comment

Popular posts from this blog

ദൈവവും, മതവും പിന്നെ ഞാനും

കഥ തുടരുന്നു...

പ്രളയകാലത്തു........