Posts

Showing posts from July, 2020

പ്രളയകാലത്തു........

അവസാനഭാഗം  ഞങ്ങൾ രണ്ടു  കുടുംബങ്ങളും താരതമ്യേനെ  കുറച്ചുകൂടി ഉയർന്നസ്‌ഥലത്തുള്ള മറ്റൊരു ബന്ധുവീട്ടിലേക്ക് മാറി.ഭയാനകമായ അന്ധകാരം, ഇടതടിവില്ലാതെ അതിശക്തമായിപെയ്യുന്ന  മഴ, ഫോൺ ഓഫായി ദിവസങ്ങൾ ആയിരിക്കുന്നു, പുറത്തു എന്ത് സംഭവിക്കുന്നു എന്നു കൃത്യമായ ഒരു ധാരണയും ഇല്ലാതായി. ഈ മഴ ഇനി ഒരിക്കലും തോരാതിരിക്കുമോ എന്ന ഭയം എന്നെ ഗ്രസിച്ചുതുടങ്ങി. ആർത്തലച്ചുപെയ്യുന്ന മഴയോടൊപ്പം ഉരുൾപൊട്ടി ഒരു ജലബോംബു കണക്കെ മലവെള്ളപ്പാച്ചിൽ ഒഴുകിവരുന്ന ദുസ്വപനം ഉറക്കത്തെ കുറേശ്ശെ കാർന്നുതിന്നു. രണ്ടു ചോദ്യങ്ങൾ എന്നെ  വേട്ടയാടി, ഇവിടെയും വെള്ളം കേറിയാൽ ഇനി എന്ത്?  ഒഴിവാക്കാനാവാത്ത ഒടുക്കത്തിന്റെ തുടക്കം മാത്രമാണോ  ഇനി ഈ പ്രളയവും പേമാരിയും?  എല്ലാ ഭയാശങ്കകളെയും അസ്ഥാനത്താക്കി മഴ ചെറുതായി ഒന്ന് മെലിഞ്ഞപോൾ, പിന്നീടുള്ള  അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നിസ്സാരമായിത്തോന്നിയ  ശുചികരണവും വൃത്തിയാക്കലും നടത്തി താമസം വീണ്ടും കസിൻ ചേച്ചിയുടെ വീട്ടിലേക്കു തന്നെ മാറ്റി, പ്രളയം കാര്യമായ മുറിവുകൾ ഒന്നുംതന്നെ അവിടെ ഏല്പിച്ചിരുന്നില്ല, ഭാഗ്യം  ദിവസങ്ങൾ വീണ്ടും കടന്നുപോയ്യി, വെള്ളം നന്നായി ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഇറങ്

പ്രളയക്കാലത്തു.....

കൊച്ചുക്ലാസ്സിൽ എവിടെയോ  ഒരു വെളിവില്ലാത്ത കൂട്ടുകാരൻ പറഞ്ഞു  "മഴ പെയ്യുമ്പോൾ പാട്ടു പാടിയാൽ മഴ കൂടുമത്രേ"എജ്ജാതി മണ്ടൻ  അവൻ ഒരു പുഞ്ചിരിയോടെ ഓർത്തെടുത്തു. പക്ഷെ അതിനുശേഷം എല്ലാ ഇടവപ്പാതി മഴക്കാലത്തും  അവൻ വീടിനു വെളിയിൽ ചെന്നു കൃത്യമായി മഴയെ നോക്കി ആവേശത്തോടെ  പാടുമായിരുന്നു. ശക്തമായി  പെയ്യാൻ, പെയ്യ്തു വെള്ളം പൊങ്ങാൻ, പൊങ്ങി വെള്ളം റോഡിൽ കേറി കളക്ടർ അവധി പ്രഖ്യാപിക്കാൻ,  മഴയ്ക്ക് ഒരു പ്രോത്സാഹനം .(അഥവാ ബിരിയാണി കൊടുത്താലോ ലൈൻ ) വര്ഷങ്ങള്ക്കിപ്പുറം, ഒരു ഓഗസ്റ്റ് മാസം രാത്രി മഴ ശക്തമായി പെയ്യുന്നു, പക്ഷെ  കറന്റ്‌ ഇതുവരെ പോയിട്ടില്ല.അവൻ തെല്ലൊരു ബഹുമാനത്തോടെ ട്യൂബിനെയും ഫാനിനെയും മാറി മാറി നോക്കി.മാണി ആശാൻ വന്നേൽ പിന്നെ നല്ല മാറ്റമൊക്കെയുണ്ട്! രാത്രി  പതിവില്ലാതെ  കുറച്ചു നേരത്തേ മൊബൈലൊക്കെ ഒരു മൂലയ്ക്ക് മാറ്റിവെച്ചു ഉറങ്ങാൻ കിടന്നു (ഇനി വരാൻ പോകുന്ന പുകിലൊക്കെ അറിഞ്ഞിരുനെൽ  ഒരു 20% എങ്കിലുമതു ചാര്ജങ്കിലും ചെയ്‌ത്‌വെച്ചേനെ) രാത്രി ഒരു 2 മണിയൊക്കെ ആയപ്പോൾ ഒരു മെഴുകുതിരി വെളിച്ചവുമായ് അമ്മ വിളിച്ചെണീപ്പിച്ചു.വെളിയിൽ വികലമായ ശബ്ദങ്ങൾ, മനുഷ്യർ സ്വതസിന്ധമായ ശൈലിയിൽ   അങ്ങോട്ടും ഇങ്

കൊഞ്ഞനംകുത്തൽ അപാരത

ജോർജും മെറിഷും വളഞ്ഞുചുറ്റിയ കോളേജ്  പടികൾ കേറി ക്ലാസ്സിലേക്ക് നടന്നു വരുന്നു. അവിടെ തങ്ങളുടെ ക്ലാസ്സ്‌മേറ്റ് സെലിൻ ജോർജ് തോമസും തങ്ങളുടെ ജൂനിയർ സെക്കന്റ്‌ ഇയറിലെ ജോനാസ് മത്തായിയും തമ്മിൽ ഡാർക്ക്‌ സീൻ നടക്കുന്നു, വാക്കുതർക്കവും അലവിളിയും. ജോർജും, മെറിഷും,  ക്ലാസ്സ്‌ മുഴുവനും കൂടി, കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ. ജൂനിയറും ഒറ്റക്കായിരുന്നില്ല ആ ക്ലാസ്സിലെ പ്രമുഖ  ജിമ്മൻ ക്രിസ്റ്റി ഉൾപ്പടെ സകല വാലുകളും കളത്തിലുണ്ട്. ഏതാ, എന്താ പ്രശ്നം എന്നൊക്ക ആരൊക്കെയോ ചോദിക്കുണ്ട്, അലവിളി ഒഴിഞ്ഞിട്ട് വേണ്ടേ ഉത്തരം പറയാൻ ഗ്യാപ് കിട്ടാൻ. (അല്ലേലും ഇ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല ) ജൂനിയർ സീനിയയറിനെ കൊഞ്ഞനം കുത്തിക്കാണിച്ചതുപോലെ സീനിയയറിനു തോന്നിയതാണ് ഇ ലഹളയുടെയൊക്കെ കാരണം എന്ന് ഡസ്കിലേക്ക് കാലും നീട്ടി മാഷിന്റെ കസേരയും എടുത്തു ആസനം ഉറപ്പിച്ചു  ക്ലാസ്സിൽ  കിളി പോയി ഇരിക്കുന്ന ചങ്ക് ജോബിക്ക് മാത്രം അറിയാം  ജോബി നീണ്ട ആലോചനയിലാണ്, "ഇവന്മാർക്ക് വട്ടാണോ, കൊഞ്ഞനം കുത്തി എന്നൊക്കെ പറഞ്ഞു വഴക്കുണ്ടാക്കാൻ. ചിന്തകൾ നീണ്ടു, നീണ്ടു പോയി.  'അല്ല, താനും അപ്പനും കൂടി അയൽവാസി ഒരു ദാരിദ്ര്യവാസിയുമായി ഇന്നലെ പട്