Posts

Showing posts from May, 2025

പരിണാമം

ഭൂമി അവസാനിച്ചിട്ടു ഇപ്പോൾ 10 വർഷങ്ങളായി. ഭൂമി മുഴുവനെയും ജോൺ മസ്ക് മുൻകൈ എടുത്തു ചാരമാക്കി. മസ്ക് മരണത്തെ അതിജീവിച്ചിരിക്കാം, പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില ഭൂമിയായിരുന്നു. അയാളുടെ അമരത്വം നേടാനുള്ള ഡ്രഗ് ടെസ്റ്റിൽ നിന്നും ഉണ്ടായ വൈറസ് ലോകം മുഴുവനെയും നശിപ്പിച്ചു. ആ  വൈറസിനെ താങ്ങാൻ കഴിഞ്ഞ 10 കോടി ജീവികളെ, പ്രേത്യേകിച്ചു  യുവാക്കളെയും കുട്ടികളെയും, മസ്ക്കിന്റെ ഇന്റർസ്പേസ് കമ്പനി ചൊവ്വയിലെത്തിച്ചിരിക്കുന്നു...അതൊരു താൽകാലിക അഭയകേന്ദ്രം മാത്രമാണ്,500 വർഷത്തിൽ കൂടുതൽ അവിടെ തുടരുക സാധ്യമല്ല. അതിനകം ഒന്നോ അതില്കൂടുതലോ  ശാശ്വതമായ വാസസ്ഥലം കണ്ടെത്തിയെ പറ്റു. ഹിറോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ പതിനായിരം ഇരട്ടി ശക്തിയുള്ള ബോംബ് ഇട്ടാണു ഭൂമി മുഴുവനെയും തകർത്തുക്കളഞ്ഞത്. ആ ഡ്രഗ് ടെസ്റ്റ്‌  മസ്ക്കിനെ അമാനുഷികൻ ആക്കിയപ്പോൾ ലോകത്തെ ഒരു പ്രേതലായമാക്കി. " ഗൂഢ റേഡിയോ സ്റ്റേഷനിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു. ആർക്കറിയാം അയാളുടെ അവസ്ഥ എന്താണെന്നു, അദ്ദേഹം അമരത്വം ഒന്നും നേടികാണില്ല???അതിനുശേഷം ആരും മസ്കിനെ ജീവനോടെ കണ്ടിട്ടില്ല! അല്ലെങ്കിൽ അയാൾ മറ്റുള്ളവരെപ്പോലെ ഒരു സോമ്പി ആയി മ...