Posts

Showing posts from June, 2024

ദൈവവും, മതവും പിന്നെ ഞാനും

Image
ഈശ്വരനുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ചില കാലാവസ്ഥനിരീക്ഷകർ മഴ പെയ്യാനും, പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു പറയുന്നപോലെ ഉണ്ടാവാം, ഇല്ലായിരിക്കാം എന്നെ യുക്തിസഹമായി പറയാൻ സാധിക്കൂ. അഥവാ ഉണ്ടെങ്കിൽത്തന്നെ മതങ്ങളിലെ ദൈവസ്ഥിത്തമാണോ ശരി? അതിനും പൂർണമായി ശരി എന്നോ തെറ്റ് എന്നോ പറയുക സാധ്യമല്ല. മതങ്ങളെ പൂർണമായി തള്ളാനും വയ്യ കൊള്ളാനും വയ്യ. ശാസ്ത്രം പ്രെപ്പഞ്ചോല്പത്തിക്കും മനുഷോല്പത്തിക്കും, പ്രെപഞ്ചരഹസ്യങ്ങൾക്കുമെല്ലാം യുക്തിസഹമായ ഉത്തരങ്ങൾ നൽകുണ്ടെങ്കിലും,ഇ യുക്തിചിന്തകളെ എല്ലാം നിഷ്പ്രഭമാക്കാൻ,  ചുരുക്കം ചില സമയങ്ങളിൽ, മനുഷ്യഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിലെങ്കിലും ഈശ്വരചിന്തക്കാകും. വ്യക്തിപരമായി ചില സമയങ്ങളിൽ ഒരു ദൈവവിശ്വാസിയായും ചിലപ്പോൾ ഒരു സംശയാലുവായും സ്വയം അടയാളപ്പെടുത്തുന്നു. സംശയാലുവായ നിമിഷങ്ങളിൽപ്പോലും ദൈവമില്ല എന്ന് പൂർണമായി അവകാശപ്പെടാൻ തോന്നാറില്ല, അതു സ്വയം വഞ്ചനയാകും. ഇ മതക്കെട്ടുകൾക്കുള്ളിൽ, ആചാരനുഷ്ഠാനങ്ങൾക്കിടയിൽ ഒരു അതീന്ദ്രിയസാന്നിധ്യം ചിലപ്പോഴെങ്കിലും അനുഭവവേദ്യം ആയിട്ടുണ്ട്, എന്നുകരുതി മതങ്ങളുടെ എല്ലാ മാറപ്പുകളും ചുമക്കാനും വയ്യ. ഇനി അക്ഷരംപ്രതി മതങ്ങൾ പറയുന്നപ്രകാരം