Posts

Showing posts from August, 2022

ഈശ്വരൻ

Image
 എന്താണ് ഈശ്വരൻ, ആരാണീ ദൈവം. മനുഷോല്പത്തി മുതൽ നാം തേടുന്നതു ഇ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.ശാസ്ത്രവും മതവും രണ്ടു വ്യത്യസ്തങ്ങളായ തിയറികൾ മുമ്പോട്ടു വെക്കുമ്പോൾ, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇടയിൽ വലിയൊരു ഭിന്നത ഉടലെടുക്കുന്നു. പ്രേത്യേകിച്ചു ജെയിംസ് വെബ്ബ് ടെലിസ്ക്കോപ്പൊക്കെ പ്രപഞ്ചോല്പത്തിയുടെ രഹസ്യം തേടുമ്പോൾ ഈ അകൽച്ചയുടെ ആഴം വർധിക്കുന്നു. പ്രപഞ്ചോല്പത്തി, മനുഷോല്പത്തി തുടങ്ങി അനവധി നിരവധി വിഷയങ്ങളിൽ മതവും ശാസ്ത്രവും തമ്മിൽ കലഹിക്കുന്നു. ചുരുക്കത്തിൽ മതവാദങ്ങൾ തെറ്റെന്നു തെളിയിക്കേണ്ടത് ശാസ്ത്രത്തിന്റെ ഉത്തരവാദിത്തവും ശാസ്ത്രവളർച്ചയെ തള്ളിപ്പറയേണ്ടതു പൗരോഹിത്യത്തിന്റെ ബാധ്യതയുമാണോ? ഇവയ്ക്ക് പരസ്പ്പരപ്പൂരകമായ ഒരു സഹവാസം സാധ്യമല്ലേ?? അല്ലെങ്കിൽ, ഇവരിൽ ആരാണു കള്ളം പറയുന്നത്??! അടിസ്ഥാനപരമായി , മതവും സയൻസും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നവയാണ്, ഒരേ ലക്ഷ്യത്തിലേക്കു രണ്ടു വ്യത്യസ്ത രീതിയിൽ വളരേണ്ടവർ. ഒന്നാമതായി, രണ്ടിന്റെയും അടിസ്ഥാനത്തത്വങ്ങൾ അനിഷേധ്യമാണ്‌. മനപ്പൂർവം കണ്ണടച്ചുപിടിക്കുന്നവർക്കു മാത്രമേ ദൈവനിഷേധം പ്രചരിപ്പിക്കുവാനും ശാസ്ത്ര വളർച്ചയെ താമസ്കരിക്