കഥ തുടരുന്നു...
അപ്രതീക്ഷിതമായി ഉത്സവത്തിന് അമ്പലത്തിൽ വെച്ചു കണ്ട കൊച്ചിതാ നമ്മുടെ ഷോറൂമിൽ വണ്ടി നോക്കാൻ വന്നിരിക്കുന്നു, അതും അവളെ ആ വായുംനോക്കി സുമേഷ് അറ്റൻഡ് ചെയ്യുന്നു. ഇടിച്ചുക്കേറിച്ചെന്നു അവനേം ഓടിച്ചു, "നാട്ടുകാരാണ്, അമ്പലത്തിന്റെ ഇപ്പുറത്തു ആണ് വീട് " എന്നൊക്കെ പറഞ്ഞു അറ്റൻഡ് ചെയ്തു പറഞ്ഞുവിടുമ്പോൾ, ഇടംകണ്ണിട്ടു ഞാൻ നോക്കുന്നത് ഒരു സ്പ്ലിറ് ഓഫ് എ സെക്കൻഡിൽ അവൾ തിരിഞ്ഞുനോക്കി എന്നു എനിക്കുത്തോന്നി. അന്നേക്കു കൃത്യം ഒരു ആഴ്ചക്കു ശേഷം ഒരു ബ്രോഷറും എടുത്തു അവളുടെ വീട്ടിൽ വലിഞ്ഞുക്കേറിച്ചെല്ലാനുള്ള എന്റെ ഏക മോട്ടിവേഷനും, ധൈര്യവും അതായിരുന്നു . എന്റെ മൊതലാളി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഓഫറൊക്കെ വെച്ചിട്ടും അവളുടെ അനിയൻ തെണ്ടി വീടിനകത്തേക്ക് ഒന്നുക്കേറാൻപ്പോലും സമ്മതിക്കുന്നില്ല. നിർത്തി ഇറങ്ങിപ്പോകാം എന്നു വിചാരിച്ചതും അവനു ഫോൺ വന്നതും ഏകദേശം ഒരേ സമയത്തായിരുന്നു, ചെക്കൻ പോയ ഗ്യാപ്പിൽ ചാടി പെരക്കകത്തു കയറിയ എന്റെ മുമ്പിൽ അതാ ആ മാലാഖ നിൽക്കുന്നു. "ചേട്ടൻ ആ ടാറ്റാടെ ഷോറൂമിൽ വർക്ക് ചെയ്യുന്ന അല്ലെ, എന്താ ഇവിടെ.., "ഒരു കള്ളച്ചിരി പാസ്സാക്കി, പോ