തിരിച്ചറിവിന്റെ ഏഴാം ദിവസം, ഒരു ഓർമ്മക്കുറിപ്പ്
"കോളേജ് NSS യൂണിറ്റിൽച്ചേരാൻ താല്പര്യമുള്ളവർ ഫസ്റ്റ് DC ഇംഗ്ലീഷ് ക്ലാസ്റൂമിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണം". ചിന്തകളിൽനിന്നു ഞാൻ ഞെട്ടിയുണർന്നു. അടുത്തിരുന്ന ചിലരൊക്കെ എണ്ണിറ്റുപ്പോവുന്നു. 'പോയാലോ, പോയി NSS-ൽ ചേർന്നാലോ, അവസാനം ഗ്രേസ് മാർക്ക് എങ്കിലും കിട്ടുമല്ലോ. ഓ, വേണ്ട !, ഇപ്പോൾ എണ്ണിറ്റുപ്പോയാൽ എല്ലാവരും ശ്രേദ്ധിക്കും. പുതിയ കൂട്ടുകാരും ഇന്നുമാത്രം പരിചയപ്പെട്ട അധ്യാപകരും, എന്തിനാ വെറുതെ !, പിന്നെ നോക്കാം'. സ്വയം ആശ്വസിപ്പിച്ചു. അല്ലെങ്കിലും പുതിയ സാഹചര്യങ്ങളെയും, വ്യക്തികളെയുമൊക്കെ അഭിമുഖീകരിക്കുമ്പോഴുള്ള എന്റെ ഈ നശിച്ച അന്തർമുഖത്വം ജീവിതത്തിലെ പല നല്ല നിമിഷങ്ങളെയും, ഇഷ്ടങ്ങളെയുമൊക്കെ നിർദ്ധാക്ഷണ്യം എന്നിൽനിന്നും കവർന്നെടിത്തിട്ടുണ്ട്, അതിനെല്ലാം എനിക്കു ഇൻബിൽറ്റായായി കിട്ടിയ അലസതയുടെ അകമഴിഞ്ഞ പിന്തുണ വേറെ. അധികം സംഭവബഹുലമല്ലാതെ മുന്നോട്ടോടിയ കാലചക്രത്തിന്റെ ഗതിവികൃതികളിലൊന്നിൽ, മറ്റൊരിടത്തു വർഷങ്ങൾക്കിപ്പുറം, ഇന്നു, ഞാൻ എന്റെ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി, അതിലുമുപരി NSS 120 നമ്പർ യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി ഞങ്ങളുടെ ക