Posts

Showing posts from June, 2021

Born a Crime, Trevor Noah

Image
  ഒരു ബഷീർ സാഹിത്യം കണക്കെ രസിച്ചും, ആഴത്തിൽ അർഥതലങ്ങൾ മനസ്സിലാക്കിയും വായിക്കാവുന്ന ട്രെവർ നോഹയുടെ ആത്മകഥയാണു  ബോൺ എ ക്രൈം. സൗത്താഫ്രിക്കയിൽ വർണ്ണവിവേചനം കൊടുമ്പിരിക്കൊണ്ടിരിന്നക്കാലത്തു  വെള്ളക്കാരനായ പിതാവിനും കറുത്ത വർഗക്കാരിയായ അമ്മക്കും പിറന്ന, പിന്നീടു ഇ അസ്ഥിത്വ പ്രശ്നം ജീവിതത്തിൽ പലപ്പോഴും   വേട്ടയാടിയ ബാലന്റെ കഥ.  ഇതിൽ കഥാനായകന്റെ സംഭവബഹുലമായ ബാല്യകൗമാര യവ്വനം, അന്നത്തെ സൗത്താഫ്രിക്കയുടെ വർഗവർണ്ണ ജീവിതങ്ങൾ, വിവേചനങ്ങളുടെ മുറിപ്പാടുകൾ തുടങ്ങി മനുഷ്യബന്ധങ്ങൾ, ദൈവവിശ്വാസം വരെ  അനവധി നിരവധി വിഷയങ്ങൾ ആഴത്തിൽ കടന്നുവരുന്നുണ്ടെങ്കിലും ഇ കൃതിയെ ഒരു മാസ്റ്റർപീസാക്കുന്നത് കഥാനായകന്റെ  അമ്മയുടെ ജീവിതകഥയാണ്. ആഫ്രിക്കയിലും, ഇന്ത്യയിലുമെന്നല്ല ലോകത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള നമ്മുടെ കുടുംബങ്ങളില്ലെല്ലാം ഒരെപോലെ കണക്ട് ചെയ്യാൻ പറ്റുന്ന അമ്മമാരുടെ ഒരു പൊതുവശം, ഇ ആഫ്രിക്കക്കാരി അമ്മയുടെ ജീവിതകഥയിലുമുണ്ട്.  കൗമാരക്കാരനായ മകന്റയ്യോ/ മകളുടേയോ തല്ലുകൊള്ളിത്തരത്തിനു ആവേശത്തിനുപ്പുറത്തു ദേഷ്യത്തിൽ ചെരുപ്പ് എടുത്തെറിയുന്ന, മക്കളുടെ വാഗ്‌വാദങ്ങൾക്കും, ചോദ്യങ്ങൾക്കും അതേരീതിയിൽ കൗണ്ടറും തഗും അടിക്ക