Posts

Showing posts from March, 2021

മിർഡാഡിന്റെ പുസ്തകം, ഒരു ആമുഖം.

Image
 ഒഴുകിവന്ന നോഹയുടെ പേടകം ഒരു കുന്നിഞ്ചെരുവിലുറക്കുന്നു. കാലാന്തരത്തിൽ അവിടെ ഒരു ആശ്രമം രൂപപ്പെടുന്നു. അതെ ആശ്രമത്തിൽ വർഷങ്ങൾക്കുശേഷം മിർഡാഡ് എന്ന വെക്തി അന്തേവാസിയായി എത്തുന്നു, ഇവിടെ  കഥ ആരംഭിക്കുന്നു.... ലോകത്തിലെത്തന്നെ മികച്ച ബുക്കുകളിലൊന്നെന്നു ഓഷോ വിശേഷിപ്പിച്ച മിഖായേൽ നയിമിയുടെ "the book of Mirdad" എന്ന പുസ്തകം ഒരു വിസ്മയമാണ്.നയമി, ഖലീൽ ജിബ്രാന്റെ അടുത്ത സുഹൃത്തും സമകാലികനും ആയതുകൊണ്ടോ യാദൃച്ഛികമായോ, ജിബ്രാന്റെ  പ്രവാചകൻ വായനക്കാരനിൽ അവശേഷിപ്പിക്കുന്ന അതെ അനുഭൂതി എറിയുംകൊറച്ചും  മിർഡാഡിന്റെ പുസ്തകവും അനുവാചകന് നൽകുന്നു. മിർഡാഡും സഹപ്രവർത്തകരുമായുള്ള സംഭാഷണം ആണ് ഇ പുസ്തകത്തെ മുമ്പോട്ടുനയിക്കുന്നത്.മെറ്റീരിയലിസത്തിന്റെ പ്രവാചകന്മാരുടെ ഇ കാലഘട്ടത്തിൽ വലിയ പ്രത്യാശയുടെ സുവിശേഷം പ്രവാചകൻ   മുമ്പോട്ട് വെക്കുന്നു.ഓരോ മനുഷ്യനും അവന്റെ ചിന്തകളും, ഇ നിമിഷവും  എന്തിനേറെ ഒരു ചെറിയ കല്ലോ പൊടിയോപ്പോലും അനന്തസാധ്യതകളുള്ള അന്തമില്ലാത്ത അത്ഭുതങ്ങൾ ആണെന്ന് മിർഡാഡ് ഓർമിപ്പിക്കുന്നു. മരിച്ചുകൊണ്ടു ജനിക്കാനും, തോറ്റുകൊണ്ടു ജയിക്കാനുമുള്ള വഴി, വിശാലമായി മിർഡാഡ് തുറന്നിടുന്നു.മനുഷ്യൻ എന്ന മൈ